
2009, ജൂലൈ 23, വ്യാഴാഴ്‌ച
ഇതാണ് ഗ്രന്ഥം!

ലോകനേതാവ്

നാം മുഹമ്മദ്നബിയെ ലോകനേതാവെന്ന് വാഴ്ത്തുന്നു. വാസ്തവത്തില്‍ ഇതൊരു വലിയ വിശേഷണമാണ്. ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ലോകത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയ ആളായിരിക്കണം. പ്രസ്തുതവിശേഷണം അതിശയോ ക്തിയാവാതിരിക്കണമെങ്കില്‍ വസ്തുതകളുടെ പിന്‍ബലം അതിനുണ്ടായിരിക്കണം. ലോകനേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയില്‍ ഉണ്ടായിരിക്കേണ്ട ഒന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു പ്രത്യേക സമുദായത്തിനോ വംശത്തിനോ വര്‍ഗത്തിനോ വേണ്ടിയായിരിക്കരുത് എന്നതാണ്. മറിച്ച് ലോകം മുഴുക്കെയുള്ള മനുഷ്യസമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച ആളായിരിക്കണം അദ്ദേഹം. ഒരു ദേശത്തിന്റെയോ ജനതയുടെയോ നേതാവിന് നിങ്ങള്‍ക്ക് ഏതു വിശേഷണവും നല്‍കാവുന്നതാണ്. പക്ഷേ, അയാള്‍ നിങ്ങളുടെ രാജ്യക്കാരനോ സമുദായക്കാരനോ അല്ലെങ്കില്‍ നിങ്ങള്‍ക്കയാള്‍ നേതാവായിരിക്കുകയില്ല. ചൈനയുടെയോ സ്പെയിനിന്റെയോ ക്ഷേമത്തിനു വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളോട് ഇന്ത്യക്കാരനായ എനിക്കു എന്തു താല്പര്യമുണ്ടാകാനാണ്? അയാളെ ഞാനെന്തിനു എന്റെ നേതാവാക്കണം? അയാള്‍ തന്റെ സമുദായമാണ് മറ്റെല്ലാ സമുദായത്തേക്കാളും ഉത്തമമെന്ന് വാദിക്കുകയും മറ്റുള്ള സമുദായങ്ങളെയെല്ലാം ഇടിച്ചു താഴ്ത്തുകയും ചെയ്താ ലോ, അയാളെ എനിക്കു വെറുക്കേണ്ടി വരും.എല്ലാ മനുഷ്യരെയും എല്ലാ രാഷ്ട്രങ്ങളെയും ഒന്നായി കാണുകയും എല്ലാവരോടും ഒരുപോലെ ഗുണകാംക്ഷയു ള്ളവനായിരിക്കുകയും ചെയ്യുമ്പോഴേ, ഒരാള്‍ എല്ലാ രാജ്യങ്ങളിലെയും മുഴുവന്‍ ജനങ്ങള്‍ക്കും സ്വീകാര്യനാ യിത്തീരൂ. ലോകനേതാവിനു ഉണ്ടായിരിക്കേണ്ട രണ്ടാമത്തെ ഗുണം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ലോകജനതക്കാ കമാനം മാര്‍ഗദര്‍ശകമായിരിക്കണമെന്നതാണ്.മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം പരിഹാരമായിരിക്കുകയും വേണം. നേതാവ് എന്ന വാക്കിന്റെ വിവക്ഷ തന്നെ മാര്‍ഗദര്‍ശകന്‍ എന്നാണ്. നന്മയിലേക്കും പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും വഴി കാട്ടുവാനാണ് നേതാവിനെ ആവശ്യമായി വരുന്ന തുതന്നെ. അപ്പോള്‍ ലോകത്തെ സകല ജനങ്ങളുടെയും നന്മക്കും ഗുണത്തിനുമുള്ള മാര്‍ഗം കാണിക്കുന്ന ആളാ യിരിക്കണം ലോകനേതാവ്. ലോകനേതാവിനു ഉണ്ടായിരിക്കേണ്ട മൂന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ നേതൃത്വവും മാര്‍ഗദര്‍ശനവും ഒരു നിശ്ചിത കാലത്തേക്കു മാത്രമുള്ളതായിരിക്കരുതെന്ന താണ്. മറിച്ച്, എല്ലാ കാലത്തിനും എല്ലാ സാഹചര്യത്തി നും ഗുണകരമായിരിക്കണം അത്. എക്കാലത്തും അത് ശരിയും സുബദ്ധവുമായിരിക്കണം; എന്നേക്കും സ്വീകാര്യവും. ഒരു കാലത്ത് പ്രയോജനപ്രദവും മറ്റൊരു കാലത്ത് പ്രയോജന രഹിതവുമായ മാര്‍ഗദര്‍ശനം നല്‍കുന്ന ഒരാള്‍ ലോകനേതാവായിരിക്കാന്‍ കൊള്ളു കയില്ല. തന്റെ നേതൃത്വവും മാര്‍ഗദര്‍ശനവും ലോകാന്ത്യം വരെ ഉപകാരപ്രദമാണെങ്കിലേ ഒരാള്‍ ലോകനേതാവാകു കയുള്ളൂ. ലോകനേതാവിനു ഉണ്ടായിരിക്കേണ്ട നാലാമത്തെ ഗു ണം തത്ത്വങ്ങളും സിദ്ധാന്തങ്ങളും മാത്രം നല്‍കി തന്റെ ദൌത്യം പൂര്‍ത്തീകരിച്ച ഒരാളായിരിക്കരുത് അദ്ദേഹം എന്നതാണ്. മറിച്ച്, സ്വജീവിതത്തിലൂടെ ആ തത്ത്വങ്ങളു ടെ പ്രായോഗികത അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. ആ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും വേണം. സിദ്ധാന്തങ്ങള്‍ മാത്രം സ മര്‍പ്പിക്കുന്ന ഒരാള്‍ക്ക് ഏറിയാല്‍ ഒരു ചിന്തകനാവാം. നേതാവാകണമെങ്കില്‍ സിദ്ധാന്തങ്ങളെ ജീവിതത്തില്‍ പ്രായോഗികമായി നടപ്പിലാക്കുകകൂടി വേണം. ഇനി ലോകനേതാവെന്ന് വാഴ്ത്തുന്ന നബിയില്‍ ഈ ഗുണങ്ങള്‍ എത്രകണ്ട് ഉണ്ടെന്ന് പരിശോധിക്കാം. ആദ്യമായി ഒന്നാമത്തെ ഉപാധി തന്നെയെടുക്കുക: നബിയുടെ ജീവിതത്തെ കുറിച്ച് പഠിക്കുകയാണെങ്കില്‍, ആ ജീവിതം ഒരു ദേശീയവാദിയുടെയോ ഒരു ദേശസ്നേ ഹിയുടേതു പോലുമോ ആയിരുന്നില്ലെന്നു എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. മറിച്ച്, ഒരു മനുഷ്യസ്നേഹിയു ടേതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവിതത്തെ കുറിച്ച് സാര്‍വലൌകികമായ ഒരു കാഴ്ചപ്പാടാണ് അദ്ദേഹത്തിന്നുണ്ടായിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചി ടത്തോളം എല്ലാ മനുഷ്യരും ഒരുപോലെയായിരുന്നു. എതെങ്കിലും പ്രത്യേക വര്‍ഗത്തോടോ വിഭാഗത്തോടോ സമുദായത്തോടോ ദേശത്തോടോ വംശത്തോടോ ആയിരുന്നില്ല അദ്ദേഹത്തിന്റെ താല്പര്യവും പ്രതിബദ്ധ തയും. പണക്കാരെയും പാവപ്പെട്ടവരെയും ഉന്നതരെയും താഴ്ന്നവരെയും കറുത്തവരെയും വെളുത്തവരെയും അറബികളെയും അനറബികളെയും പാശ്ചാത്യരെയും പൌരസ്ത്യരെയും ആര്യന്മാരെയും ദ്രാവിഡന്മാരെയുമെ ല്ലാം മനുഷ്യവംശത്തിലെ അംഗങ്ങളായി അദ്ദേഹം പരിഗ ണിച്ചു. ഏതെങ്കിലുമൊരു വിഭാഗത്തോട് മറ്റുള്ളവരോടി ല്ലാത്ത താല്പര്യവും ബന്ധവും അദ്ദേഹത്തിന്നുണ്ടായി രുന്നു എന്നു സംശയം തോന്നിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ ജീവിതാന്ത്യം വരെ അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. ഇക്കാരണത്താലാവണം അദ്ദേഹത്തിന്റെ ജീവിതകാല ത്തുതന്നെ എത്യോപ്യക്കാരും പേര്‍ഷ്യക്കാരും റോമക്കാരും ഈജിപ്തുകാരും ഇസ്രായീല്യരുമെല്ലാം അറബികളെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ സഖാക്കളും അനുയായികളുമായിത്തീര്‍ന്നത്. പില്‍ക്കാലത്ത് ഭൂമിയുടെ എല്ലാ കോണിലുമുള്ള എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരി ക്കുകയുണ്ടായി. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിദൂര സ്ഥലമായ അറേബ്യയില്‍ ജനിച്ച ഒരു വ്യക്തിയെ ഇന്നും ഇന്ത്യക്കാര നായ ഒരാള്‍ ആദരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നതില്‍ അത്ഭുതമില്ലേ? ഇനി, രണ്ടാമത്തെയും മൂന്നാമത്തെയും ഉപാധിയെ ക്കുറിച്ച് ചിന്തിക്കാം: ഒരു പ്രത്യേക ദേശത്തിന്റെയോ വര്‍ഗത്തിന്റെയോ പ്രാദേശികവും താല്ക്കാലികവുമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തെക്കുറിച്ചു ചര്‍ച്ചചെയ്ത് മുഹമ്മദ്നബി സമയം ചെലവഴിച്ചിട്ടില്ല. മനുഷ്യരാശിയു ടെ മൌലികവും സാര്‍വലൌകികവുമായ പ്രശ്നം (അതു പരിഹരിക്കപ്പെട്ടാല്‍ നിസ്സാരവും ശാഖാപരവുമായ മറ്റു പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കപ്പെടും) പരിഹരിക്കാനാ ണ് തന്റെ ശക്തിയും സ്വാധീനവും അദ്ദേഹം വിനിയോ ഗിച്ചത്. എന്തായിരുന്നു ആ പ്രശ്നം? മനുഷ്യജീവിതം പ്രപ ഞ്ച ഘടനക്കനുരൂപമായിരിക്കണം. കാരണം പ്രപഞ്ചത്തി ന്റെ ഒരു ഘടകമാണ് മനുഷ്യന്‍. ഒരു ഘടകം മൊത്തം ഘടനക്കു വിപരീതമായി നീങ്ങുന്നതാണ് എല്ലാ നാശത്തി നും കാരണം. ഇതു മനസ്സിലാവണമെങ്കില്‍, കാലത്തിന്റെയും സ്ഥലത്തിന്റെയും സങ്കുചിതത്വത്തില്‍ നിന്ന് അല്‍പമൊ ന്നു ഒഴിഞ്ഞുനില്‍ക്കുക. ഭൂഗോളത്തെയാകമാനം അതിന്റെ തുടക്കം മുതല്‍ ഇന്നോളവും അനന്തകാലം വ രെയുമുള്ള ജനസഞ്ചയത്തോടൊപ്പം മനസ്സില്‍ കാണുക. ഏതെങ്കിലുമൊരു കാലഘട്ടമോ ജനവിഭാഗമോ വീക്ഷണവട്ടത്തില്‍ നിന്നു ഒഴിഞ്ഞു പോകാതിരിക്കുക യും വേണം. അനന്തരം ലോകത്തുണ്ടായതും ഉണ്ടാവാനി ടയുള്ളതുമായ തിന്മകളുടെ അടിവേരു കണ്ടെത്താന്‍ ശ്രമിക്കുക. ആഴത്തിലേക്കു ഇറങ്ങി ആലോചിക്കുകയും ചര്‍ച്ച നടത്തുകയും വീണ്ടും ചിന്തിക്കുകയും ഇറങ്ങി പരിശോധിക്കുകയും ചെയ്യുക. അവസാനം എത്തിച്ചേരുന്ന തീര്‍പ്പ് ഇതായിരിക്കും: ദൈവത്തിനെതിരെയുള്ള മനുഷ്യന്റെ കലാപമാണ് എല്ലാ തിന്മകള്‍ക്കും മൂലഹേതു കാരണം,ദൈവത്തെ ധിക്കരിക്കുന്ന ഒരുത്തന് രണ്ടാലൊ രു ജീവിതരീതിയേ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നുകില്‍, താന്തോന്നിയും തന്റെ ഏതു പ്രവര്‍ത്തനത്തി നും തന്നോടല്ലാതെ മറ്റാരോടും ഉത്തരം ബോധിപ്പിക്കാനി ല്ലാത്തവനുമായി നടക്കുക. ഇതവനെ സ്വേഛാപ്രമത്തനും അക്രമിയുമാക്കും. മറ്റൊരു മാര്‍ഗം, ദൈവമല്ലാത്ത മറ്റുവല്ല വര്‍ക്കും ആത്മസമര്‍പ്പണം നടത്തുകയാണ്. ലോകത്തി ലെ നാനാതരം സംഘര്‍ഷങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ഇ താണ് കാരണം. ദൈവത്തെ വിലവെക്കാത്തതുകൊണ്ട് ഇത്തരം തിന്മ കള്‍ എങ്ങനെയാണ് ഉണ്ടാവുന്നത്? ഈ ചോദ്യത്തിന് സരളവും ലളിതവുമായ മറുപടി ഇതാണ്: ദൈവത്തെ വി ലവെക്കാതിരിക്കുകയും ധിക്കരിക്കുകയും ചെയ്യുകയെന്ന തു വസ്തുതക്കും യാഥാര്‍ഥ്യത്തിനും വിരുദ്ധമായ സമീ പനം സ്വീകരിക്കലാണ്. ഈ സമീപനത്തിന്റെ സ്വാഭാവിക ഫലമത്രെ തിന്മ. ഈ പ്രപഞ്ചം ദൈവത്തിന്റെ ഒരു രാഷ്ട്രമാകുന്നു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍,വായു, പ്രകാശം തുടങ്ങിയുള്ള എ ല്ലാം ദൈവത്തിന്റെ സ്വത്താകുന്നു. ഈ രാഷ്ട്രത്തിലെ ഒരു പൌരനാണ് മനുഷ്യന്‍. പ്രപഞ്ചമാകുന്ന ഈ രാഷ് ട്രത്തിന്റെ നിലനില്‍പ്പിനും ചലനത്തിനും ആധാരമായ വ്യവസ്ഥക്കു വിരുദ്ധമായി അതിലെ ഒരു ഘടകമായ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത് വിനാശകരമായ ഫലങ്ങളു ളവാക്കുക സ്വാഭാവികം മാത്രം. തനിക്കു മുകളില്‍, ഉത്തരം ബോധിപ്പിക്കേണ്ട ഒരധി കാരിയുമില്ലെന്ന മനുഷ്യന്റെ വിചാരം യാഥാര്‍ഥ്യത്തോ ടുള്ള ഏറ്റുമുട്ടലാണ്. അതിനാല്‍, അവന്‍ താന്തോന്നിയാ യും ഉത്തരവാദിത്വബോധമില്ലാത്തവനായും പ്രവര്‍ത്തി ക്കുകയും സ്വജീവിതത്തിനു വേണ്ട നിയമങ്ങള്‍ സ്വയം തന്നെ നിര്‍മിക്കുകയും ചെയ്യുമ്പോള്‍ അത് ദുഷ്ഫലങ്ങള്‍ ഉളവാക്കുന്നു. അതുപോലെതന്നെ, ദൈവേതരന്മാരെ അധികാരത്തിന്റെയും ശക്തിയുടെയും ഉടമയായി മനസ്സിലാക്കുകയും അത്തരം ശക്തികളെ ഭയന്നും മോഹിച്ചും അവര്‍ക്കു ആത്മസമര്‍പ്പണം നടത്തുകയും ചെയ്യുന്നതും യാഥാര്‍ഥ്യത്തോടുള്ള ഏറ്റുമുട്ടലാണ്. കാരണം, പ്രപഞ്ചത്തില്‍ ദൈവത്തിനല്ലാതെ, മറ്റാര്‍ക്കും തന്നെ ഈ ശക്തിയും അധികാരവും ഇല്ലെന്നതാണ് വസ്തുത. അതിനാല്‍, ഇത്തരം ജീവിതരീതിയും ദുഷിച്ച ഫലമാണ് ഉളവാക്കുക. ഉത്തമവും സുബദ്ധവുമായ ഫലമുളവാക്കുന്ന ചിന്തയും ജീവിതരീതിയും ഇതൊന്നു മാത്രമാണ്: മനുഷ്യന്‍ ആകാശഭൂമികളുടെ യഥാര്‍ഥ ഭരണാധികാരിക്കു ശിരസ്സു നമിക്കുക. തന്റെ അഹന്തയും ധിക്കാരമനസ്ഥിതിയും അവന്റെ മുമ്പില്‍ അടിയറവെക്കു ക. തന്റെ ഹൃദയപൂര്‍വമായ അനുസരണവും വിധേയത്വ വും കീഴ്വണക്കവും ആ അധികാരിക്കു സമര്‍പ്പിക്കുക. ജീവിതനിയമങ്ങള്‍ സ്വയം പടച്ചുണ്ടാക്കുന്നതിന്, അല്ലെങ്കില്‍, മറ്റുള്ളവരില്‍ നിന്നു കടം കൊള്ളുന്നതിനു പകരം ആ ഒരധികാരിയില്‍ നിന്നു മാത്രം സ്വീകരിക്കുക. ഇതാണ് മനുഷ്യജീവിതത്തിന്റെ ഗുണത്തിനും ക്ഷേമത്തിനും വേണ്ടി മുഹമ്മദ്നബി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍. കിഴക്കിന്റെയോ പടിഞ്ഞാറിന്റെയോ അതിര്‍ത്തികളില്‍ ഒതുങ്ങാത്ത നിര്‍ദേശങ്ങളാണിത്. ഭൂമിയില്‍ എവിടെയെല്ലാം മനുഷ്യവാസമുണ്ടോ, അവിടെയെല്ലാം ജീവിതത്തിന്റെ ഇളകിയ ചക്രങ്ങള്‍ നേരെയാക്കാനുള്ള നിര്‍ദേശം ഇതുമാത്രമാണ്. ഭാവിയിലോ ഭൂതത്തിലോ ഒതുങ്ങി നില്‍ക്കാത്തതുമാണ് ഈ നിര്‍ദേശങ്ങള്‍. 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് അത് എത്രമാത്രം ശരിയും പ്രായോഗികവുമായിരുന്നുവോ അത്രതന്നെ ഇന്നും അതു ശരിയും പ്രായോഗികവുമാണ്. ലോകനേതാവിനുണ്ടായിരിക്കേണ്ട നാലാമത്തെ ഗുണമാണ് ഇനി അവശേഷിക്കുന്നത്. മുഹമ്മദ്നബി ഒരു സിദ്ധാന്തം സമര്‍പ്പിക്കുക മാത്രമല്ല ചെയ്തത്. ആ സിദ്ധാന്തമനുസരിച്ച് ചൈതന്യപൂര്‍ണവും ഊര്‍ജസ്വല വുമായ ഒരു സമൂഹത്തെ അദ്ദേഹം കെട്ടിപ്പടുക്കുകയും ചെയ്തു. വെറും 23 വര്‍ഷങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം അതു സാധിച്ചത്. ലക്ഷക്കണക്കായ ജനങ്ങളെ ദൈവ ത്തിന്റെ അധികാരത്തിനു കീഴ്വണങ്ങുന്നവരാക്കി അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. താന്തോന്നിത്തത്തില്‍ നിന്നും സ്വാര്‍ഥത്തില്‍ നിന്നും ആത്മപൂജയില്‍ നിന്നും ദൈവേതരന്മാര്‍ക്കുള്ള വിധേയത്വത്തില്‍ നിന്നും അവരെ മോചിതരാക്കി. അനന്തരം അവരെ ദൈവാനുസരണത്തി ല്‍ ഒരുമിച്ച് ചേര്‍ത്ത് പുതിയ ധാര്‍മിക വ്യവസ്ഥക്കും സാംസ്കാരിക പദ്ധതിക്കും സാമ്പത്തിക ഘടനക്കും ഭരണ സംവിധാനത്തിനും അദ്ദേഹം ജന്മം നല്‍കി. താന്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ജീവിതരീതി എങ്ങനെയായിരിക്കുമെ ന്നും മറ്റു സിദ്ധാന്തങ്ങളെയപേക്ഷിച്ചു അതെത്രമാത്രം ശുദ്ധവും സ്വഛവും ഉത്തമവുമാണെന്നും അദ്ദേഹം ലോകത്തിനു കാട്ടിക്കൊടുത്തു. ഈ നേട്ടങ്ങള്‍ കാരണമായാണ് മുഹമ്മദ്നബിയെ ലോകനേതാവ് എന്ന് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തി ന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രത്യേക ദേശത്തിനു വേണ്ടിയായിരുന്നില്ല; മനുഷ്യരാശിക്കാകമാനമായിരുന്നു. അദ്ദേഹം മനുഷ്യവംശത്തിന്റെ പൊതു സ്വത്താണ്. എല്ലാ വര്‍ക്കുമതില്‍ തുല്യാവകാശമാണുള്ളത്. ഈ പൊതു സ്വ ത്ത് ആര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷേ, എന്തുകൊണ്ടാണ് ആളുകള്‍ അതിനെ മുന്‍വിധിയോടെ സമീപിക്കുന്നതെന്ന് നമുക്കറിയില്ല.
ഇദ്ദേഹത്തെ അടുത്തറിയുക

ക്രിസ്തുവും മോസസും പറഞ്ഞ പ്രവാചകന്‍
യേശു എന്ന പ്രവാചകന്റെ ജനനം യഹൂദ മതഗ്രന്ഥങ്ങളില്‍ മുന്‍കൂട്ടിത്തന്നെ പ്രവചിച്ചിരുന്നു. എന്നിട്ടും യേശു വന്നപ്പോള്‍ യഹൂദജനം അദ്ദേഹത്തെ സ്വീകരിച്ചില്ല. പിശാചുബാധിതനും സുബോധമില്ലാത്തവനുമായി മുദ്രകുത്തി എല്ലാ വിധത്തിലും തേജോവധം ചെയ്യാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. യേശുവിനു ശേഷം മറ്റൊരു ആശ്വാസദായകന്‍ അവതരിക്കുമെന്നും അദ്ദേഹം സ്വന്തമായി യാതൊന്നും പറയുകയില്ലെന്നും തന്നോടു നിര്‍ദ്ദേശിക്കപ്പെടുന്നതു മാത്രം അറിയിക്കുമെന്നും പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കുമെന്നും യേശു പ്രസ്താവിച്ചതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നു.(യോഹ.16:7-15) വരുമെന്നു പറഞ്ഞ ആ ആശ്വാസദായകന്‍ ആരാണ്? അദ്ദേഹം വന്നോ? വന്നെങ്കില്‍ അദ്ദേഹത്തെ സ്വീകരിച്ചുവോ? യേശു പറഞ്ഞ പ്രവാചകന്‍ താന്‍ തന്നെ എന്ന് ഏതെങ്കിലും പ്രവാചകന്‍ അവകാശപ്പെട്ടിട്ടുണ്ടോ? യേശു പറഞ്ഞ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ നിറവേറിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ അംഗീകരിച്ചില്ല? യേശുവിനെ തിരസ്കരിച്ച യഹൂദര്‍ ചെയ്ത തെറ്റ് ക്രൈസ്തവരും ആവര്‍ത്തിക്കുകയാണോ? വരുമെന്നു പറഞ്ഞ ആശ്വാസദായകനെ തിരിച്ചറിയാന്‍ യേശു നിര്‍ദ്ദേശിച്ച ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. “ആ സത്യാത്മാവ് വരുമ്പോള്‍ പാപത്തേയും നീതിയേയും ന്യായവിധിയേയും സംബന്ധിച്ച് ലോകത്തെ പഠിപ്പിക്കും. ദൈവത്തെപറ്റിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. സ്വന്തം അധികാരത്തിലായിരിക്കുകയില്ല അദ്ദേഹം സംസാരിക്കുന്നത്; പ്രത്യുത കേള്‍ക്കുന്നതായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തും. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവനും പറയും. എന്നെപ്പറ്റി സംസാരിക്കും. എന്നെ മഹത്വപ്പെടുത്തും.” (യോഹ.14:26, 15:26,16:7-15) യേശു മുന്‍കൂട്ടിപ്പറഞ്ഞ ആ സത്യാത്മാവ് വന്നതായോ ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിച്ചതായോ ബൈബിളില്‍ സൂചനയില്ല. ഉണ്ടാവാന്‍ സാധ്യതയുമില്ല. കാരണം, ബൈബിളിലെ ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയ കാലത്ത് ആ സത്യാത്മാവ് ഭൂമിയില്‍ എത്തിയിരുന്നില്ല. എത്തുകയില്ലെന്നും യേശു പറഞ്ഞിരുന്നു. ആ പ്രവാചകന് പഠിപ്പിക്കാനുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വേണ്ട ബുദ്ധിവികാസം അന്നത്തെ ജനങ്ങള്‍ക്കില്ലെന്ന് ക്രിസ്തു അനുഭവത്തില്‍ നിന്നും മനസ്സിലാക്കി. അതു കൊണ്ടാണ് യേശു പറഞ്ഞത് “എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ അതു താങ്ങാന്‍ നിങ്ങള്‍ക്ക് കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കും.” (യോഹ.16:12-13) പക്ഷേ, അവന്‍ വരുന്നത് എന്നായിരിക്കുമെന്ന് യേശു വ്യക്തമാക്കിയില്ല. ഉടനെ ആയിരിക്കുകയില്ല എന്നു മാത്രമേ സൂചിപ്പിച്ചുള്ളൂ. ‘അവന്‍ ജനങ്ങളോട് സംസാരിക്കുകയും അവരെ പഠിപ്പിക്കുകയും’ചെയ്യുമെന്ന് യേശു പറഞ്ഞതില്‍ നിന്ന് ഒരു മനുഷ്യനെയാണ് ക്രിസ്തു ഉദ്ദേശിച്ചതെന്ന് വ്യക്തമായും സ്പഷ്ടമായും മനസ്സിലാക്കാം. എന്നാല്‍ ക്രൈസ്തവസഭകള്‍ അതിനോടു ബന്ധമില്ലാത്തതും സുവിശേഷങ്ങള്‍ക്കു പുറത്തു അപ്പോസ്തല പ്രവൃത്തികള്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുമായ ഒരു പ്രത്യേക പ്രതിഭാസത്തെ യേശുവിന്റെ പ്രവചനവുമായി ബന്ധപ്പെടുത്തി ആ പ്രവചനം നിറവേറിയതായി ലാഘവബുദ്ധിയോടെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. അപ്പോസ്തല പ്രവൃത്തികളില്‍ വിവരിച്ചിരിക്കുന്ന ആ സംഭവം ഏതാണ്ടിങ്ങനെയാണ്: യേശു അവസാനമായി ആചരിച്ച പെസഹാ തിരുനാളിന്റെ അമ്പതു ദിവസത്തിനുശേഷം യഹൂദന്മാരുടെ ഒരു ആഘോഷമായ പെന്തക്കോസ്താ ദിനത്തില്‍ വിശ്വാസികള്‍ ഒരു വീട്ടില്‍ കൂടിയിരിക്കയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെയുള്ള ഒരു മുഴക്കം ആകാശത്തു നിന്നുണ്ടായി. വീടു മുഴുവന്‍ ആ മുഴക്കം നിറഞ്ഞു. തീനാളങ്ങള്‍ പോലുള്ള നാവുകള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അവ ഓരോരുത്തരേയും സ്പര്‍ശിച്ചു. എല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി അന്യഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി. പതിവനുസരിച്ച് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ പലഭാഗത്തു നിന്നും ഭക്തരായ യഹൂദര്‍ ജറൂസലേമില്‍ എത്തിയിരുന്നു. ശബ്ദകോലാഹലംകേട്ട് ജനം ഓടിക്കൂടി. പല നാട്ടുകാരായ അവര്‍ അപ്പോസ്തലന്മാര്‍ താന്താങ്ങളുടെ ഭാഷകളില്‍ സംസാരിക്കുന്നതു കേട്ട് ആശ്ചര്യത്തോടും പരിഭ്രമത്തോടുംകൂടി ചോദിച്ചു: “ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ? എന്നിട്ടും വ്യത്യസ്ത നാട്ടുകാരായ നാം ഓരോരുത്തരും അവരവരുടെ മാതൃഭാഷയില്‍ അതു കേള്‍ക്കുന്നതെങ്ങനെ? എന്താണ് ഇതിന്റെ അര്‍ത്ഥം?” വേറെ ചിലര്‍ പരിഹസിച്ചു പറഞ്ഞു: “പുതു വീഞ്ഞു കുടിച്ച് ലഹരി പിടിച്ചതാണ്.” മദ്യലഹരിയാണെന്ന ആക്ഷേപം നിഷേധിച്ചുകൊണ്ടും യോവേല്‍ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ടും ക്രിസ്തുശിഷ്യനായ സൈമണ്‍ പത്രോസ് ഒരു നീണ്ട പ്രസംഗം ചെയ്തു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെയും യേശുവിനെയും പറ്റിയുള്ള കാര്യങ്ങള്‍ പത്രോസ് വിശദീകരിച്ചു. ജനം അതില്‍ ആകൃഷ്ടരായി. ആ ഒരൊറ്റ ദിവസംതന്നെ മൂവായിരത്തോളം പേര്‍ അവരോടു കൂടെ ചേര്‍ന്നു.(അപ്പോസ്ത 2:1-41) പക്ഷേ, പ്രഗത്ഭനായ സൈമണ്‍പത്രോസ് തന്റെ നീണ്ട പ്രസംഗത്തില്‍ ഒരു കാര്യം പറയുകയുണ്ടായില്ല. അവിടെ സംഭവിച്ച ആ അദ്ഭുത പ്രതിഭാസം യേശു പ്രവചിച്ച ആ ആശ്വാസദായകന്റെ വരവായിരുന്നു എന്ന്. കാരണം, അത് രണ്ടും രണ്ടായിരുന്നു. തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. കാലത്തിന്റെ തികവില്‍ തക്ക സമയത്ത് ആ സത്യാത്മാവ് വരികതന്നെ ചെയ്യുമെന്ന് പത്രോസിന്നറിയാമായിരുന്നു. കാരണം അത് യേശുവിന്റെ വാക്കായിരുന്നു. അത് സംഭവിക്കുകതന്നെ ചെയ്യും. എന്നാല്‍ പത്രോസ് പറയുകയോ സൂചിപ്പിക്കുക പോലുമോ ചെയ്യാതിരുന്ന കാര്യം ക്രൈസ്തവസഭകള്‍ പുതിയ വ്യാഖ്യാനം നല്‍കി സ്വീകരിച്ചു. തീനാക്കുകളുടെ രൂപത്തില്‍ അവിടെ കണ്ടത് ക്രിസ്തു പറഞ്ഞ സത്യാത്മാവിന്റെ രംഗപ്രവേശമായിരുന്നുവത്രേ. അതുകൊണ്ടാണത്രേ അവര്‍ക്ക് അന്യഭാഷകള്‍ സംസാരിക്കാനുള്ള കഴിവു സിദ്ധിച്ചത്.‘എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്; പക്ഷേ, അതു മനസ്സിലാക്കാനുള്ള ബുദ്ധിവികാസം ഇപ്പോള്‍ നിങ്ങള്‍ക്കില്ല;സത്യാത്മാവായ ആശ്വാസദായകന്‍ വരുമ്പോള്‍ അവന്‍ അവയെല്ലാം നിങ്ങളെ പഠിപ്പിക്കും’ എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിക്കപ്പെട്ടത് നിര്‍ജീവമായ തീനാളത്തെയല്ല, ജീവനുള്ള മനുഷ്യനെയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അത്ര വലിയ ബുദ്ധിസാമര്‍ത്ഥ്യമൊന്നും വേണ്ട. പക്ഷേ,നിര്‍ഭാഗ്യമെന്നു പറയട്ടെ,ഒരു വലിയ ജനവിഭാഗത്തിന് അതില്ലാതെപോയി. യേശു പറഞ്ഞ ലക്ഷണങ്ങളോടുകൂടിയ ഏതെങ്കിലും പ്രവാചകന്‍ ഇവിടെ ഉണ്ടായിട്ടുണ്ടോ? അത് ഞാന്‍ തന്നെ എന്ന് ധൈര്യപൂര്‍വ്വം ആരെങ്കിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ? ഉണ്ട്; ഒരാള്‍ മാത്രം. അറേബ്യയിലെ മക്കയില്‍ ജനിച്ച മുഹമ്മദ്നബി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് മാത്രം. അദ്ദേഹം വഴി ലഭിച്ച ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് യേശു പറഞ്ഞ എല്ലാ ലക്ഷണങ്ങളും മുഹമ്മദ്നബിയില്‍ ഒത്തിണങ്ങുന്നതായി കാണാം. ദൈവനാമത്തിലുള്ള സത്യപ്രസ്താവനകള്‍ നിറഞ്ഞ ആ ഗ്രന്ഥത്തിന്റെ പല ഭാഗത്തായി പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ് ‘ഈ ഗ്രന്ഥം ഗബ്രിയേല്‍ ദൂതന്‍ വഴി പ്രവാചകനായ മുഹമ്മദിനെ ദൈവം ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അറിയിക്കുന്ന സന്ദേശമാണ്; അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളല്ല’എന്ന്. യേശു പറഞ്ഞപോലെ നീതിയെയും ന്യായവിധിയേയും പരലോകത്തേയും പറ്റി പലഭാഗത്തും പ്രതിപാദിച്ചിരിക്കുന്നു. ദൈവത്തിന്റെ സത്യത്തിലേക്കുള്ള നേരായ മാര്‍ഗമാണ് ഈ സന്ദേശമെന്ന് പല പ്രാവശ്യം ആവര്‍ത്തിക്കുന്നു. യേശു പഠിപ്പിച്ച കാര്യങ്ങള്‍ ഖുര്‍ആന്‍ അംഗീകരിക്കുന്നു. വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു. യേശു എന്ന മഹാ വ്യക്തിത്വത്തെ അംഗീകരിച്ചും അര്‍ഹമായ പരിഗണനകള്‍ കൊടുത്തുകൊണ്ടുമുള്ള പരാമര്‍ശങ്ങള്‍ അനവധി. എന്നാല്‍ ഒരുകാര്യം പ്രത്യേകം പ്രസ്താവ്യം: യേശു ദൈവമോ ദൈവപുത്രനോ അല്ലെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു; ഉറക്കെ. അംഗീകാരമോ അനുഭവമോ ഇല്ലാതെ യേശുവിന്റെ തൊപ്പിയില്‍ മറ്റു ചിലര്‍ തുന്നിച്ചേര്‍ത്ത തൂവലായിരുന്നല്ലോ ‘ദൈവം’ ‘ദൈവപുത്രന്‍’എന്നതൊക്കെ. വരാനുള്ള പ്രവാചകനെ സൂചിപ്പിച്ച് യേശു ഉപയോഗിച്ച ‘ആശ്വാസദായകന്‍’ എന്ന പദത്തെപ്പറ്റി തര്‍ക്കമുണ്ട്. യോഹന്നാന്‍ സുവിശേഷമെഴുതിയ ഗ്രീക്കു ഭാഷയിലെ മൂലകൃതിയില്‍ ജമൃമസഹലീ (ഇംഗ്ളീഷില്‍ ജമൃമരഹലലേ) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ പരിഭാഷയാണ് ആശ്വാസദായകന്‍, സഹായകന്‍ എന്നെല്ലാം. എന്നാല്‍ ഇന്നുള്ള ഏറ്റവും പഴയ കൃതിയേക്കാള്‍ മുമ്പുള്ള ആദ്യത്തെ മൂലകൃതിയില്‍ ജലൃശസഹ്യീ എന്നായിരുന്നു എന്നും എങ്ങനെയോ അത് ജമൃമസഹലീ എന്ന് എഴുതാനിടയായതാണെന്നും അഭിപ്രായമുണ്ട്. ആര്‍ക്കും എന്തു സഹായം ചെയ്യാനും സദാ സന്നദ്ധനും ദയാലുവുമായ മുഹമ്മദ്നബിയെ സംബന്ധിച്ച് ആശ്വാസദായകന്‍ എന്ന പദം യോജിക്കുമെന്നും ആദ്യത്തെ മൂലകൃതിയിലുണ്ടായിരുന്ന ജലൃശസഹ്യീ എന്ന പദത്തിന്റെ അര്‍ത്ഥം അറബിയില്‍ മുഹമ്മദ് എന്നോ അഹ്മദ് എന്നോ ഉള്ള പദങ്ങള്‍ക്കു തുല്യമാണെന്നുമാണ് വാദം. അതിനു തെളിവായി മറ്റൊരു വാദവും നിലവിലുണ്ട്. ഇന്ന് നിലവിലുള്ള നാല് അംഗീകൃത സുവിശേഷങ്ങള്‍ കൂടാതെ മുമ്പ് പത്രോസ്, തോമസ്, ബര്‍ണബാസ് എന്നിങ്ങനെ ചിലരും എഴുതിയ സുവിശേഷങ്ങള്‍ നിലവിലുണ്ടായിരുന്നതായി പറയപ്പെടുന്നു. (ആസ്ത്രിയന്‍ തലസ്ഥാനത്ത് വിയന്നാ ലൈബ്രറിയില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള ഇറ്റാലിയന്‍ ഭാഷയിലുള്ള ബര്‍ണബാസിന്റെ സുവിശേഷത്തില്‍ ജലൃശസഹ്യീ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.) ‘എനിക്കു മുമ്പുള്ള യഹൂദ മത ഗ്രന്ഥങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ടും എനിക്കു ശേഷം വരാനുള്ള അഹ്മദ് എന്ന പ്രവാചകനെപ്പറ്റി സദ്വാര്‍ത്ത തരുന്നതിനും വേണ്ടി ഇസ്രയേല്‍ക്കാര്‍ക്കായി ദൈവം അയച്ച പ്രവാചകനാണ് ഞാന്‍’എന്ന് യേശു മുഹമ്മദ് നബിയെപ്പറ്റി പേരെടുത്തു പറഞ്ഞതായി ഖുര്‍ആനില്‍ കാണുന്നു.(61:6) പഴയനിയമത്തിലെ ആവര്‍ത്തന പുസ്തകത്തില്‍ വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി മോശെ ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്ന് ദൈവം നിങ്ങള്‍ക്കായി അയക്കും. അവനെ അനുസരിക്കണം. പറയേണ്ട കാര്യങ്ങള്‍ എന്തെന്ന് ദൈവം അവനെ അറിയിക്കുകയും ദൈവം കല്പിക്കുന്ന കാര്യങ്ങളെല്ലാം അവന്‍ ജനങ്ങളോട് പറയുകയും ചെയ്യും. ദൈവനാമത്തില്‍ സംസാരിക്കുന്ന അവന് ചെവികൊടുക്കാത്ത ആരേയും ദൈവം കണക്കു പറയിക്കും” (ആവര്‍ത്തനപുസ്തകം: 18:15-19). പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തികളില്‍ സൈമണ്‍ പത്രോസും ക്രൈസ്തവരുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റീഫനും ഈ പ്രവചനം യേശുവിനെപ്പറ്റിയാണെന്നു പ്രസ്താവച്ചിട്ടുണ്ട് (അപ്പോ.പ്രവൃ: 3.22, 7:37).എന്നാല്‍ ഈ പ്രവചനം മുഹമ്മദ്നബിയെപ്പറ്റിയാണെന്നാണ് ഖുര്‍ആന്‍(46:10) സൂചിപ്പിക്കുന്നത്. മോശെയുടെ പ്രവചനത്തിലെ സൂചന യേശുവിനെപ്പറ്റിയാണെന്ന് പത്രോസും സ്റീഫനും വിലയിരുത്തിയ കാലത്ത് മുഹമ്മദ് ജനിച്ചിരുന്നില്ല. അന്നുവരെയുള്ള നിലക്ക്് ആ പ്രവചനം യേശുവിന് യോജിക്കുന്നതായി കണ്ടതായിരിക്കണം അവര്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ കാരണം. എന്നാല്‍, അത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുന്നതെന്ന് തെളിയിക്കാനായി മുസ്ലിം പണ്ഡിതന്മാര്‍ പല വാദങ്ങളും ഉന്നയിക്കുന്നു. അതില്‍ പ്രധാനമായവ പരിശോധിച്ചു നോക്കാം. ‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്നു മോശെ പറയുമ്പോള്‍ അത് പലവിധത്തിലും അദ്ദേഹത്തെപ്പോലെ തന്നെയുള്ള ഒരു പ്രവാചകനായിരിക്കണമെന്നാണ് ഉദ്ദേശ്യം. ഈജിപ്തിലെ ഫറവോനെ ഭയപ്പെട്ട് അറേബ്യയില്‍ മരുപ്രദേശത്തേക്കു രക്ഷപ്പെട്ട മോശെ പിന്നീട് ഇസ്രയേല്‍ക്കാരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചു അവരുടേതായ വാഗ്ദത്ത ഭൂമി നേടിക്കൊടുത്തു എന്നുള്ളതായിരുന്നു മോശെയുടെ ഒരു പ്രധാന യോഗ്യത. കാനാന്‍ ദേശത്തെ വാഗ്ദത്തഭൂമി നേടിയെടുക്കുന്നതിന് മോശെയുടെ നേതൃത്വത്തില്‍ പല യുദ്ധങ്ങളും വേണ്ടിവന്നു. എതിരാളികളേക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും മോശെയുടെ കീഴില്‍ ഉറച്ചുനിന്ന് ധീരമായി പോരാടി ഇസ്രയേല്‍ക്കാര്‍ വിജയംവരിച്ചു. അവിശ്വാസികളായ എതിരാളികളുടെ എതിര്‍പ്പ് സഹിക്കവയ്യാതായപ്പോള്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് രക്ഷപ്പെടുകയും പിന്നീട് ശക്തി സംഭ രിച്ച് വിശ്വാസികള്‍ക്കായി ഒരു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു. എതിര്‍ സൈന്യത്തോടു കിടപിടിക്കത്തക്ക സംഖ്യാബലമോ വിഭവശേഷിയോ നബിയുടെ സൈന്യത്തിന് ഉണ്ടായിരുന്നില്ലെങ്കിലും മഹത്തായ നേതൃത്വത്തില്‍ ഉറച്ചുനിന്ന് ആത്മാര്‍ത്ഥമായി പൊരുതിയാണ് അവര്‍ വിജയംകണ്ടത്. ബദ്ര്‍ യുദ്ധത്തിലും ഉഹ്ദ് യുദ്ധത്തിലും നബിയോടൊപ്പം കൊല്ലാനും കൊല്ലപ്പെടാനും തയ്യാറാണെന്ന് അനുയായികള്‍ പലരും തെളിയിച്ചു. കഠിനമായി പരിക്കു പറ്റിയിട്ടും ലക്ഷ്യത്തില്‍ നിന്ന് പിന്മാറാതെ അവര്‍ ഉറച്ചുനിന്നു. ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവര്‍ നിരവധി. യേശുവിന്റെ കാലത്ത് റോമന്‍ ആധിപത്യത്തിലായിരുന്നു ഇസ്രയേല്‍ക്കാര്‍. റോമക്കാരില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള രക്ഷകനാണ് യേശുവെന്ന് തെറ്റായിട്ടാണെങ്കിലും പലരും പ്രതീക്ഷിച്ചു. നഷ്ടപ്പെട്ട സ്വാതന്ത്യ്രം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമമൊന്നും യേശുവിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അദ്ദേഹത്തില്‍ നിന്ന് അത് ഉദ്ദേശിക്കപ്പെട്ടിരുന്നുമില്ല. മോശെക്കോ മുഹമ്മദിനോ ഉണ്ടായിരുന്നതുപോലെ എന്തിനും സന്നദ്ധരായ അനുയായികള്‍ യേശുവിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. മിക്ക ശിഷ്യന്മാരുടേയും അനുയായികളുടേയും ആത്മാര്‍ത്ഥതയും വിശ്വസ്തതയും സംശയാസ്പദമായിരുന്നു എന്നു വേണം വിചാരിക്കാന്‍. ഒരു പ്രമുഖ ശിഷ്യനായിരുന്ന സൈമണ്‍പത്രോസ് യേശുവിനെ അറിയുകയില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും ആപല്‍ഘട്ടത്തില്‍ മൂന്ന് പ്രാവശ്യം ദൈവനാമത്തില്‍ കള്ളസത്യം ചെയ്തു. (മത്തായി 26:69-74). ചെറുപ്പക്കാരനായ മറ്റൊരു ശിഷ്യന്‍ ഉരിഞ്ഞുവീണ ഉടുതുണി എടുത്തുടുക്കാന്‍ പോലും നില്‍ക്കാതെ നഗ്നനായാണ് ഓടിയൊളിച്ചത്. (മാര്‍ക്കോസ് 14:51-52).മുപ്പതു വെള്ളിക്കാശിനുവേണ്ടി ഗുരുവിനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുത്ത യൂദാസിന്റെ കഥ കുപ്രസിദ്ധമാണല്ലോ (മത്തായി 26:15, 48-49).അല്ലെങ്കിലും അവനൊരു കള്ളനായിരുന്നു. യേശുവിന്റെ പണസഞ്ചി സൂക്ഷിപ്പുകാരനായ അവന്‍ അതില്‍ നിന്നു പലപ്പോഴും മോഷ്ടിച്ചിരുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നു. (യോഹ 12:6). പുരോഹിത നേതൃത്വം യേശുവിനെ അറസ്റു ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അദ്ദേഹത്തെ വിട്ട് ഓടിപ്പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. (മാര്‍ക്കോസ് 14:50). മോശെ വഴി ലഭിച്ച നിയമങ്ങളും ചട്ടങ്ങളും അദ്ദേഹത്തെ എല്ലാ കാലത്തേക്കും പ്രസിദ്ധനാക്കി. അവയില്‍ പലതും ഇന്നും പ്രാബല്യത്തിലിരിക്കുന്നു.പല രാജ്യങ്ങളുടേയും നിയമ നിര്‍മാണത്തില്‍ അത് വമ്പിച്ച സ്വാധീനം ചെലുത്തി. അക്കാര്യത്തില്‍ മുഹമ്മദ്നബിക്ക് മോശെയുമായി ഏറെ സാമ്യമുണ്ട്. ജീവിതത്തിന്റെ മിക്ക മേഖലകളേയും ബാധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളേയും സ്പര്‍ശിക്കുന്ന ബൃഹത്തായ ഒരു നിയമസംഹിത ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലത്തേക്കുമായി. വരാനുള്ള പ്രവാചകന്‍ ദൈവനാമത്തില്‍ സംസാരിക്കുമെന്നാണ് മോശെ പറഞ്ഞത്. യേശു ദൈവത്തെപ്പറ്റി ധാരാളം സംസാരിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി അതേപടി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. ദൈവനാമത്തിലല്ല സുവിശേഷങ്ങളുടെ ആരംഭം. സത്യസന്ധമായ ഒരു വിവരണം എഴുതാനാണ് ഉദ്ദേശ്യമെന്ന് ലൂക്കായുടെ ഗ്രന്ഥാരംഭത്തില്‍ കാണാം. ചില കാര്യങ്ങളെ മാത്രം ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ് യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന ഭാഗത്തുള്ള സത്യപ്രസ്താവന. ദൈവനാമത്തിലുള്ള കൃതികളല്ലാത്തതുകൊണ്ട് ഉള്ളടക്കം മുഴുവന്‍ കളവാണെന്നല്ല വിവക്ഷ. രണ്ടു ഗ്രന്ഥങ്ങള്‍ തമ്മിലുള്ള ശൈലീ വ്യത്യാസം എടുത്തു പറഞ്ഞെന്നേയുള്ളൂ. മുഹമ്മദ് നിരക്ഷരനായിരുന്നെന്നും ഖുര്‍ആനില്‍ മുഹമ്മദിന്റെ വകയായി യാതൊന്നുമില്ലെന്നും എല്ലാം ദൈവത്തില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ വഴി നേരിട്ടു ലഭിച്ചതാണെന്നും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവനാമത്തിലാണ് എല്ലാ അധ്യായങ്ങളുടെയും ആരംഭം. ദൈവം പ്രവാചകനായ മുഹമ്മദിനെ സംബോധന ചെയ്തു സംസാരിക്കുന്നതും നിര്‍ദേശിക്കുന്നതുമാണ് ഖുര്‍ആനിലെ ആദ്യന്തമുള്ള ശൈലി. അത്തരം ഒരു ശൈലി മറ്റേതെങ്കിലും ഗ്രന്ഥം സ്വീകരിച്ചതായി കേട്ടിട്ടില്ല. അനവധി ഗ്രന്ഥകാരന്മാര്‍ അനേകം കൊല്ലംകൊണ്ട് എഴുതിത്തീര്‍ത്തതാണ് ബൈബിള്‍. അതുകൊണ്ട് തന്നെ ചില പാകപ്പിഴകളും അതില്‍ കാണാം. ബൈബിളില്‍ അടങ്ങിയിട്ടുള്ള ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ പോലും ക്രൈസ്തവ സഭകള്‍ തമ്മില്‍ യോജിപ്പില്ല. കത്തോലിക്കാ സഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളും മറ്റു സഭകളുടേതില്‍ അറുപത്താറു ഗ്രന്ഥങ്ങളുമാണുള്ളത്. ഗ്രന്ഥകാരന്മാരുടെ കാര്യത്തിലുമുണ്ട് ആശയക്കുഴപ്പം. മോശെയുടെ പേരിലുള്ള അഞ്ചു ഗ്രന്ഥങ്ങളില്‍ ഒന്നില്‍ മോശെ മരിച്ച സ്ഥലത്തെപ്പറ്റിയും മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തെപ്പറ്റിയും പ്രതിപാദിക്കുന്നതിനാല്‍ ആ ഗ്രന്ഥം മോശെയുടെ മരണ ശേഷം ആരോ എഴുതിയതാണെന്നു വേണം അനുമാനിക്കാന്‍. സ്വന്തം മരണം രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ (ആവര്‍ത്തനം. 34:5-8). പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളുടെ കാര്യത്തിലുമില്ല പൂര്‍ണമായ ഐകരൂപ്യം. ചില ഗ്രന്ഥങ്ങളില്‍ ഏതാനും വാക്യങ്ങള്‍ കൂടുതലും വേറെ ചിലതില്‍ ഏതാനും വാക്യങ്ങള്‍ കുറവും കാണുന്നു. മാര്‍ക്കോസിന്റെ പുസ്തകം 16-ാം അധ്യായം ഒമ്പതു മുതല്‍ ഇരുപതു വരെ വാക്യങ്ങളില്‍ ആ വ്യത്യാസം കാണാം. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം ഒന്നുമുതല്‍ പതിനൊന്നു വരെ വാക്യങ്ങളിലുമുണ്ട് അത്തരം വ്യത്യാസം. ഏതാനും ഉദാഹരണങ്ങള്‍ ചൂണ്ടികാണിച്ചെന്നു മാത്രം. എന്നാല്‍ ഖുര്‍ആനില്‍ അത്തരം വ്യത്യാസം കാണുകയില്ല. നബിയുടെ ജീവിതകാലത്തുതന്നെ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ആ ഗ്രന്ഥം മുഴുവന്‍. ‘നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്നുള്ള പ്രവാചകന്‍’ എന്ന വിശേഷണം മോശെക്കും മുഹമ്മദിനും ഒരുപോലെ യോജിക്കുന്നു. അബ്രഹാമിന്റെ മക്കളാണ് ഇസ്മായേലും ഇസ്ഹാഖും.ഇസ്ഹാഖിന്റെ വംശ പരമ്പരയില്‍ മോശെയും യേശുവുമുണ്ടായി; ഇസ്മായേലിന്റെ താവഴിയില്‍ മുഹമ്മദും. രണ്ടുപേരുടെയും പൂര്‍വപിതാവ് അബ്രഹാം തന്നെ. വേറെയും പല കാര്യങ്ങളിലുമുണ്ട് മോശെയും നബിയും തമ്മില്‍ സാദൃശ്യം. യേശുവില്‍ നിന്നു വ്യത്യസ്തമായി സാധാരണ മാതാപിതാക്കളില്‍ നിന്നുള്ള സാധാരണ ജനനമായിരുന്നു രണ്ടുപേര്‍ക്കും. രണ്ടുപേരും വിവാഹം ചെയ്തു;മക്കളുണ്ടായി. കുടുംബജീവിതം നയിച്ചു. വാര്‍ധക്യത്തില്‍ മരിച്ചു. ഇതൊന്നും യേശുവിനെ സംബന്ധിച്ച് ബാധകമല്ല. യേശു വിവാഹിതനായിരുന്നില്ല. വെറും മുപ്പത്തിമൂന്നു കൊല്ലമായിരുന്നു ജീവിതകാലം. പ്രബോധനപ്രവര്‍ത്തനമാവട്ടെ മൂന്നു കൊല്ലവും. ശൈശവത്തില്‍ യേശുവിനെ കൊല്ലാന്‍ ഹേറോദ് രാജാവും മോശെയെ കൊല്ലാന്‍ ഫറവോനും ശ്രമിച്ചു എന്ന സാദൃശ്യം അവര്‍ തമ്മിലുണ്ട്. അദ്ഭുത സിദ്ധി കളുടെ കാര്യത്തിലുമുണ്ട് അവര്‍ തമ്മില്‍ സാമ്യം. എന്നാല്‍ മുഹമ്മദ് നബി വഴി ലഭിച്ച ഖുര്‍ആന്‍ എന്ന ഗ്രന്ഥം തന്നെ ഒരു മഹാ അദ്ഭുതമാണെന്ന് പ്രസ്താവിക്കപ്പെടുന്നു. അങ്ങനെ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും വിലയിരുത്തുമ്പോള്‍ ‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്ന് മോശെ പറഞ്ഞത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുക എന്നു മനസ്സിലാക്കാം. മോശെ പറഞ്ഞ പ്രവാചകന്‍ യേശുവല്ല മുഹമ്മദാണ് എന്നംഗീകരിക്കുന്നതുകൊണ്ട് യേശുവിന്റെ പ്രാധാന്യത്തിന് കുറവൊന്നും സംഭവിക്കുന്നുമില്ല. യേശുപോലും തനിക്കു ശേഷം ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിരിക്കേ അതു സാക്ഷാത്കരിക്കപ്പെടുമ്പോള്‍ യേശുവിന്റെ മഹത്വം വര്‍ധിക്കുകയാണ് ചെയ്യുക. ഒരേ മതത്തിലെ പ്രവാചക പരമ്പരയിലെ അതിപ്രധാന കണ്ണികളാണ് അവര്‍ രണ്ടുപേരും. രണ്ടുപേരുടെയും സന്ദേശങ്ങള്‍ പരസ്പര പൂരകങ്ങളാണ്. ഏ.ഡി.571-ല്‍ ജനിച്ച മുഹമ്മദിനെ ക്രിസ്തുവിനു ശേഷമുള്ള പ്രവാചകനായി അംഗീകരിക്കുമ്പോള്‍ അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം ആ പ്രവചനം യാഥാര്‍ത്ഥ്യമായി സംഭവിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തു മുന്‍കൂട്ടിപ്പറഞ്ഞ പ്രവാചകനല്ല മുഹമ്മദെങ്കില്‍ ക്രിസ്തുവിനു ശേഷം രണ്ടായിരത്തോളം കൊല്ലങ്ങളായിട്ടും ആ പ്രവചനം വാസ്തവമായിത്തീര്‍ന്നിട്ടില്ലെന്നു വേണം വിചാരിക്കാന്‍. അതു യേശുവിനെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്. ആരാണ് ഒരു പ്രവാചകന്‍? ആധികാരികമായി മോശെ നിര്‍വചിച്ചിരിക്കുന്നു: “പ്രവാചകന്‍ ദൈവത്തിന്റെ പേരില്‍ സംസാരിക്കുകയും അയാള്‍ പറയുന്നത് വാസ്തവമായി സംഭവിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അത് ദൈവത്തിന്റെ സന്ദേശമല്ല. ആ പ്രവാചകന്‍ അത് സ്വന്തം നില്ക്ക് പറഞ്ഞതാണ്; അയാളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.” (ആവര്‍ത്തനം 18:22) യേശുക്രിസ്തു അത്തരം ഒരു പ്രവാചകനല്ലാത്തതുകൊണ്ട് തീര്‍ച്ചയായും ആ പ്രവചനം മുഹമ്മദ് നബിയില്‍ വാസ്തവമായി സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു വിശ്വസിക്കാം.
2009, ജൂലൈ 18, ശനിയാഴ്‌ച
മുഹമ്മദ്നബി സാധിച്ചവിപ്ളവം

ഏകമാനവികത:
മനുഷ്യസമൂഹത്തെ ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോദരസഹോദരങ്ങളായും കണ്ട് എല്ലാ മനുഷ്യര്‍ക്കുംവേണ്ടി സംസാരിച്ച ആദ്യ വിപ്ളവകാരി (അവസാനത്തെയും) മുഹമ്മദ്നബിയാണ്. അതുവരെയുള്ള, ദൈവനിയുക്തരായ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ തത്ത്വത്തില്‍ മനുഷ്യരാശിക്കു പൊതുവായുള്ളതുതന്നെയെങ്കിലും അതതുകാലത്തെ നാഗരികവും ഭൂമിശാസ്ത്രപരവും മറ്റുമായ പരിമിതികളാല്‍ ഫലത്തില്‍ സ്വന്തം ജനതയ്ക്കും നാട്ടുകാര്‍ക്കും മാത്രമേ ബാധകമായിരുന്നുള്ളൂ. അതായിരുന്നു പ്രായോഗികവും. എന്നാല്‍ മുഹമ്മദ്നബിക്ക് അവതരിച് പ്രഥമദിവ്യബോധനംതന്നെ‘മനുഷ്യ’നെയാണ് പരാമര്‍ശിക്കുന്നത്. (ഖുര്‍ആന്‍.അദ്ധ്യായം:96) നബി കൊണ്ടുവന്ന ഗ്രന്ഥത്തിന്റെ പ്രാരംഭം (ഫാത്തിഹ) തന്നെ സര്‍വ്വലോകങ്ങളുടെ നാഥനും കരുണാമയനുമായ ദൈവത്തിനുള്ള കൃതജ്ഞതയോടുകൂടിയാണ്. തിരുനബിയെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അറബികളുടെ നബിയെന്നോ മുസ്ലിംകളുടെ നബിയെന്നോ അല്ല, ലോകാനുഗ്രഹിയായ പ്രവാചകനെന്നാണ്. മനുഷ്യനാണ് ഖുര്‍ആനിന്റെ ഇതിവൃത്തം. മനുഷ്യനോടാണ് ഖുര്‍ആന്റെ സംബോധന. മാനവതയുടെ വിമോചകനാണ് പ്രവാചകന്‍. അതുകൊണ്ടുതന്നെ, എല്ലാ തരത്തിലും തലത്തിലുമുള്ള മനുഷ്യര്‍, ജാതി-മത, വര്‍ണ-വര്‍ഗ, ദേശ-ഭാഷാ വ്യത്യാസമില്ലാതെ പ്രവാചകന്റെ പ്രബോധനത്തില്‍ ആകൃഷ്ടരായത് തികച്ചും സ്വാഭാവികമായിരുന്നു. ക്രൈസ്തവനായ റോമാക്കാരന്‍ സുഹൈബ്, അഗ്നിയാരാധകനായ പേര്‍ഷ്യക്കാരന്‍ സല്‍മാന്‍, ആഫ്രിക്കയിലെ തൊലി കറുത്ത നീഗ്രോ അടിമ ബിലാല്‍, ഉന്നതകുലജാതരായ അബൂബക്കര്‍, ഉമര്‍, പണക്കാരായ ഉസ്മാന്‍, അബ്ദുറഹ്മാനുബ്നുഔഫ്, പാവപ്പെട്ടവരായ അബൂദര്‍റ്, അബൂഹുറയ്റ, ചെറുപ്പക്കാരനായ അലി, വനിതാ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഖദീജ, മക്കക്കാരായ മുഹാജിറുകള്‍, മദീനക്കാരായ അന്‍സ്വാറുകള്‍, ശത്രുഗോത്രങ്ങളായ ഔസ്, ഖസ്റജ്-അങ്ങനെ ജീവിതത്തിന്റെ എല്ലാ ഭാവവൈവിധ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മാതൃകാ വ്യക്തിത്വങ്ങള്‍ പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാമികദര്‍ശനത്തിന്റെ സാര്‍വ്വലൌകികതയുടെ സമതലത്തില്‍ തോളുരുമ്മി നില്‍ക്കുന്നതായി നാം കാണുന്നു. പ്രവാചകവിപ്ളവത്തിന്റെ മാനവികതയെ അടിവരയിടുന്ന ഈ ചേതോഹരമായ ചിത്രം ഏത് സംശയാലുവിനെയും വിസ്മയിപ്പിക്കുന്ന ചരിത്രയാഥാര്‍ത്ഥ്യമത്രെ. മുഹമ്മദ്നബിക്ക് ശേഷമാകട്ടെ, ലോകം മഹാവിപ്ളവകാരികളെന്ന് വാഴ്ത്തുന്നവരെല്ലാംതന്നെ മനുഷ്യനുവേണ്ടി മനുഷ്യനെ സംബോധന ചെയ്തവരായിരുന്നില്ലായെന്നതാണ് സത്യം. ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളെയോ തൊഴിലാളി-മുതലാളി വര്‍ഗങ്ങളെയോ കിഴക്ക്-പടിഞ്ഞാറ് ദിക്കുകളെയോ വെളുപ്പ്-കറുപ്പ് വര്‍ണങ്ങളെയോ സ്വന്തം ദേശ-ഭാഷകളെയോ ആണ്, മനുഷ്യനെയല്ലാ അവര്‍ കണ്ടത്. സാക്ഷാല്‍ കാറല്‍മാര്‍ക്സ് പോലും കവിഞ്ഞാല്‍ ഒരു സാമ്പത്തിക വര്‍ഗത്തിന്റെ നേതാവേ ആകുന്നുള്ളൂ. അവിടെയാണ് പ്രവാചകവിപ്ളവത്തിന്റെ തനിമയും പുതുമയും!
സമഗ്രത,സമ്പൂര്‍ണത:
മുഹമ്മദ്നബി സാധിച്ച വിപ്ളവത്തിന്റെ രണ്ടാമത്തെ സവിശേഷത എല്ലാ തുറകളെയും അതുള്‍ക്കൊള്ളുന്നു.എന്നതാണ് മനുഷ്യന്റെ ഉള്ളും പുറവും പാടെ മാറ്റി, പുതിയൊരു മനുഷ്യനാക്കുകയായിരുന്നു പ്രവാചകന്‍. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച കാട്ടറബിയെ ഭരണകൂടത്തിന്റെ ചെങ്കോലേന്തിക്കുക മാത്രമല്ല നബി ചെയ്തത്; മദ്യലഹരിയിലും മദാലസകളിലും മതിമറന്ന അപരിഷ്കൃത മനുഷ്യനെ ജീവിതവിശുദ്ധിയുടെ ഉത്തുംഗശ്രേണിയിലേക്കുയര്‍ത്തുകകൂടി ചെയ്തു ആ മഹാപരിഷ്കര്‍ത്താവ്. പ്രവാചകശിഷ്യന്മാരെക്കുറിച്ച് പ്രതിയോഗികള്‍ നടത്തിയ ഒരു വിലയിരുത്തല്‍ ഇവിടെ ശ്രദ്ധേയ മാണ്.‘പകല്‍ പടയാളികള്‍, പാതിരാവില്‍ പ്രാര്‍ത്ഥനാനിരതര്‍’എന്നായിരുന്നു മുസ്ലിം ജവാന്മാര്‍ക്ക് അവര്‍ നല്‍കിയ സാക്ഷ്യപത്രം. അല്ലാമാ ഇഖ്ബാല്‍ തന്റെ ‘പൂര്‍ണമനുഷ്യനെ’ഇവരില്‍ കണ്ടെത്തിയതില്‍ അത്ഭുതമില്ല. തീ തുപ്പുന്ന മഹാവിപ്ളവകാരികള്‍, സ്വകാര്യജീവിതമെന്ന് സൌകര്യപൂര്‍വ്വം ഒഴിച്ചുനിര്‍ത്തുന്ന ജീവിതത്തിന്റെ രഹസ്യമേഖലകള്‍പോലും പ്രവാചകന്റെ പരിഷ്കരണ വരുതിക്ക് പുറത്തായിരുന്നില്ല.അതുകൊണ്ട് തന്നെ നബിയുടെ മാതൃകാജീവിതത്തിന്റെ എല്ലാ ഉള്ളറകളും അനുയായികള്‍ക്ക് പഠനവിഷയമായിരുന്നു. ഏത് അന്ധനും വായിക്കാവുന്ന തുറന്ന ഗ്രന്ഥമായിരുന്നു പ്രവാചകജീവിതം.
മധ്യമാര്‍ഗം:
ജീവിതത്തിന്റെ ഭിന്ന ഭാവങ്ങളെയും വിരുദ്ധ താല്‍പ്പര്യങ്ങളെയും തികച്ചും സന്തുലിതമായ ഒരു മധ്യമാര്‍ഗത്തില്‍ സമന്വയിപ്പിച്ചുവെന്നതാണ് വിപ്ളവത്തിന്റെ വിസ്മയജനകമായ മൂന്നാമത്തെ സവിശേഷത. വ്യക്തി-സമൂഹം, നിയമം-ധര്‍മം, ആത്മാവ്-പദാര്‍ത്ഥം, ഇഹലോകം-പരലോകം, മതം-രാഷ്ട്രം, ആരാധന-ആയോധനം, സ്വാര്‍ത്ഥം-പരാര്‍ത്ഥം, അവകാശം-ബാധ്യത, സ്ത്രീ-പുരുഷന്‍, പ്രാചി-പ്രതീചി എന്നീ വൈവിധ്യങ്ങള്‍ക്കെല്ലാം അനുയോജ്യവും നീതിയുക്തവുമായ ഒരു സമന്വയമാണ് പ്രവാചകന്‍ കണ്ടെത്തിയത്. ആ സന്തുലിത ജീവിത മാര്‍ഗത്തെയാണ് വിശുദ്ധഖുര്‍ആന്‍ മധ്യമാര്‍ഗമെന്ന് വിശേഷിപ്പിച്ചത്.മനുഷ്യന്‍ദൈവത്തിന്റെപ്രതിനിധി:നബിയുടെ വിപ്ളവദര്‍ശനത്തിന്റെ നാലാമത്തെ സവിശേഷത, മനുഷ്യന് തന്റെ സ്ഥാനവും നിലപാടും കണിശമായി നിര്‍ണയിച്ചുകൊടുത്തുവെന്നതാണ്. ദൈവത്തിന്റെ ദാസന്‍, ഭൂതലത്തില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് ആ നിലപാട്. മനുഷ്യന്‍ എന്തുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ദൈവഹിതം മാനിച്ചു മാത്രമാകണം. സൃഷ്ടികള്‍ക്ക് പാടുള്ളതും ഇല്ലാത്തതും പറയേണ്ടത് സൃഷ്ടികര്‍ത്താവാണ്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ നിയമം അതാണ് ശരി. ആ വലിയ ശരിയെ പിന്‍പറ്റി മാത്രം ജീവിക്കുവാന്‍ മനുഷ്യന്‍ ജന്മനാ ബാധ്യസ്ഥനും പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ ദൈവഹിതമാകുന്ന നിയന്ത്രണരേഖയുടെ വിശാലമായ നാഴികക്കുറ്റികള്‍ക്കു നടുവില്‍ ഒട്ടേറെ സ്വാതന്ത്യ്രം മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. മറ്റൊരു ഭാഷയില്‍, ഭൂതലമാകുന്ന ദൈവിക സാമ്രാജ്യത്തിലെ സ്വയംഭരണാധികാരമുള്ള അസ്തിത്വമാണ് മനുഷ്യന്‍. അടിമത്തത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും ഭാവങ്ങള്‍ പ്രാതിനിധ്യമെന്ന സംഗമബിന്ദുവില്‍ സന്ധിക്കുന്നേടത്ത് മനുഷ്യന്‍ അവനെത്തന്നെ തിരിച്ചറിയുന്നു.‘മനുഷ്യന്‍ തന്നെ കണ്ടെത്തുമ്പോള്‍ തന്റെ സൃഷ്ടികര്‍ത്താവിനെ കണ്ടെത്തുന്നു’
വിമോചനത്തിന്റെ ദൈവമാര്‍ഗം:
ഭാരം ചുമക്കുന്നവന് അത്താണിയായും പാരതന്ത്യ്രത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്ന വിമോചകനായുമാണ് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിമോചനത്തിന് തെരഞ്ഞെടുത്ത പാതയുടെ വ്യത്യസ്തതയാണ് പ്രവാചകവിപ്ളവത്തിന്റെ അഞ്ചാമത്തെ സവിശേഷത. മര്‍ദ്ദകനെതിരെ മര്‍ദ്ദിതനെ സംഘടിപ്പിച്ച് സമരോത്സുകനാക്കുകയായിരുന്നില്ല പ്രവാചകന്റെ രീതി. മര്‍ദ്ദകനെ ശക്തിയായി സംബോധന ചെയ്തുകൊണ്ട് അവനില്‍ മൌലികമായി മാറ്റമുണ്ടാക്കുകയായിരുന്നു പ്രവാചകന്‍. മര്‍ദ്ദകനോട് അവിടുന്ന് ദയയും നീതിയും യാചിക്കുകയായിരുന്നില്ല, ദൈവത്തിന്റെ പേരില്‍ ശക്തിയുക്തം ശാസിക്കുകയും ഗുണദോഷിക്കുകയും ഭയാനകമായ ഭവിഷ്യത്തിനെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് അവനെ അടിമുടി പിടിച്ചുകുലുക്കുകയും അവനിലെ മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്പിക്കുകയുമാണ് ചെയ്തത്. നൂതനമായ ഈ വിമോചനപാത അപ്രായോഗികമോ അവിശ്വസനീയമോ ആയി തോന്നാമെങ്കിലും സംഭവിച്ചത് അതാണ്. അറേബ്യയിലെ ഗോത്ര മഹത്ത്വബോധം അവസാനിപ്പിച്ചത്, ധനികന്റെ ധനത്തില്‍ ദരിദ്രന് ഓഹരി നിശ്ചയിച്ചത്, അടിമ മോചനത്തിന് ആക്കംകൂട്ടിയത്, സ്ത്രീക്ക് സ്വത്തിലും കുടുംബത്തിലും അവകാശം നിര്‍ണയിച്ചത്, ബഹുഭാര്യത്വം നിയന്ത്രിച്ചത്, അടിമയായ സൈദിനെക്കൊണ്ട് തറവാട്ടുകാരിയായ സൈനബയെ കല്യാണം കഴിപ്പിച്ചത്, സൈദിന്റെ മകന്‍ ഉസാമയെ സര്‍വ്വസൈന്യാധിപനായി നിയമിച്ചത് അങ്ങനെ നൂറ്നൂറ് സംഭവങ്ങള്‍ ആ ചരിത്രസത്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഏറ്റവുമൊടുവില്‍, മക്കാ വിജയത്തിന്റെ ചരിത്രമുഹൂര്‍ത്തത്തില്‍ ബിലാലെന്ന നീഗ്രോയുവാവിലൂടെ കഅ്ബയുടെ ഉത്തുംഗ ഗോപുരത്തില്‍ വിജയത്തിന്റെ ബാങ്കൊലി മുഴങ്ങിയേടത്ത് ആ നൂതന വിപ്ളവം അതിന്റെ ക്ളൈമാക്സില്‍ എത്തിനില്‍ക്കുന്നതായി നാം കാണുന്നു.
വിപ്ളവം ആരുടെ?:
മുഹമ്മദ്നബി സാധിച്ച മഹാ വിപ്ളവത്തിന്റെ ഏറ്റവും മൌലികമായ സവിശേഷത ആ വിപ്ളവത്തിന്നാധാരമായ ജീവിതദര്‍ശനം നബിയുടേതായിരുന്നില്ല, അതിനായി നബിയെ നിയോഗിച്ചയച്ച അല്ലാഹുവിന്റേതായിരുന്നുവെന്നതാണ്.നബി നബിയാകുന്നതും അതുകൊണ്ടുതന്നെ. അബ്ദുല്ലായുടെ മകന്‍ മുഹമ്മദിന് 40 വയസ്സുവരെ സാധിക്കാത്തത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് 40-ാം വയസ്സില്‍ സാധിച്ചതും അതുകൊണ്ടാണ്. അതാണ് ഇസ്ലാം, അതാണ് പ്രവാചകന്‍. “അദ്ദേഹം സ്വേഛപ്രകാരം സംസാരിക്കുന്നില്ല. അത് ദിവ്യബോധനം മാത്രമാണ്.” (ഖുര്‍ആന്‍:53:3,4) “അങ്ങനെ നാം നിങ്ങളെ ഒരു മധ്യമസമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാന്‍; പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും.” (ഖുര്‍ആന്‍ : 2:143) “....അദ്ദേഹം അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം ഇറക്കിവെക്കുകയും അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.” (ഖുര്‍ആന്‍:7:157)
മുഹമ്മദ്നബി

മരുഭൂമിയിലെ മഹാത്ഭുതം
മുഹമ്മദ് നബി മക്കാ മരുഭൂമിയിലാണ് ജനിച്ചത്. പിറവിക്കുമുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും അന്ത്യശ്വാസം വലിച്ചു. പിതാവിന്റെ അഭാവത്തില്‍ പരിരക്ഷണം ഏറ്റെടുത്ത പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബും പ്രവാചകന് എട്ട് വയസ്സ് പൂര്‍ത്തിയാകുംമുമ്പേ വിടപറഞ്ഞു. പില്‍ക്കാല സംരക്ഷണബാധ്യത വന്നുചേര്‍ന്നത് പിതൃവ്യന്‍ അബൂത്വാലിബിലായിരുന്നു. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അതിനാല്‍ ദാരിദ്യ്രവും പ്രവാചകന്റെ കൂടപ്പിറപ്പായി. ചെറുപ്രായത്തില്‍ തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദ് നബിക്ക് അക്ഷരാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ അന്നാട്ടിലെ വൃത്തികേടുകള്‍ അദ്ദേഹത്തെ അല്‍പംപോലും സ്പര്‍ശി ച്ചിരുന്നില്ല. അന്ധവിശ്വാസം, അനാചാരം, അധര്‍മം, അശ്ളീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്, ചതി ഇത്തരം ദുര്‍വൃത്തികളിലൊന്നും വീഴാതെ അദ്ദേഹം ജീവിച്ചു. ജീവിതത്തിലൊരിക്കലും കള്ളം പറയാത്തതിനാല്‍ വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന 'അല്‍ അമീന്‍' എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. മക്ക കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നെങ്കിലും മുഹമ്മദ് നബി പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ സാഹിത്യ സദസ്സുകളില്‍ സംബന്ധിക്കുകയോചെയ്തിരുന്നില്ല. നാല്‍പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗകഴിവ് പ്രകടിപ്പിച്ചിരുന്നില്ല. സര്‍ഗസിദ്ധിയുടെ ലക്ഷണംപോലും കണ്ടിരുന്നില്ല. മുഹമ്മദ് നബി നാല്‍പതാം വയസ്സിലേക്ക് പ്രവേശിച്ചതോടെ ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. മലിനമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് മാറി ഏകാന്തവാസം നയിക്കുകയാണ് നല്ലതെന്ന് തോന്നി. അങ്ങനെ മക്കയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ വടക്കുള്ള ഒരു മലയിലെ ഹിറാഗുഹയില്‍ തനിച്ചിരിക്കാന്‍ തുടങ്ങി. ഹിറാ ഗുഹയില്‍ കഴിയവെ ഒരു ലിഖിതവുമായി മലക്ക് ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ചു. ജിബ്രീല്‍ കല്‍പിച്ചു: 'വായിക്കുക.' ഇതുകേട്ട നബി തിരുമേനി പ്രതിവചിച്ചു: 'എനിക്ക് വായിക്കാനറിയില്ല.' മലക്ക് വീണ്ടും വായിക്കാനാവശ്യപ്പെട്ടു. പ്രവാചകന്‍ തന്റെ മറുപടിയും ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാനാവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ് നബി ചോദിച്ചു: എന്താണ് ഞാന്‍ വായിക്കേണ്ടത്?' അപ്പോള്‍ മലക്ക് ജിബ്രീല്‍ പറഞ്ഞു കൊടുത്തു: 'സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിച്ചതില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക; നിന്റെ നാഥന്‍ അത്യുദാരന്‍. പേനകൊണ്ട് പഠിപ്പിച്ചവന്‍; അവനറിയാത്തത് അഭ്യസിപ്പിച്ചവന്‍.'അങ്ങനെ ദൈവം മുഹമ്മദിനെ തന്റെ ദൂതനായി തെരഞ്ഞെടുത്തു. ഒരിക്കല്‍ കൂടി ഉപരിലോകം ഭൂമിയുമായി സംഗമിച്ചു. മനുഷ്യമനസ്സിലേക്ക് ദിവ്യസന്ദേശങ്ങള്‍ പ്രവഹിച്ചു. ദൈവത്തിന് മനുഷ്യരാശിക്കു നല്‍കാനുള്ള അന്ത്യസന്ദേശം. അന്നോളം കച്ചവടക്കാരനും ഭര്‍ത്താവും കുടുംബനാഥനും മാത്രമായ മുഹമ്മദ് ദൈവദൂതനായി മാറുകയായിരുന്നു. ഹിറാഗുഹയില്‍നിന്ന് ലഭിച്ച വേദ വെളിച്ചവും ചുണ്ടുകളില്‍ ദിവ്യവചനങ്ങളുമായി അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് നീണ്ട ഇരുപത്തിമൂന്ന് വര്‍ഷം നബിതിരുമേനിക്ക് ദിവ്യസന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹത്തിലൂടെ അവതീര്‍ണമായ ദൈവിക ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. മനുഷ്യരാശിക്കു ലഭിച്ച ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹവും ആ ഗ്രന്ഥം തന്നെ.
സമഗ്ര വിപ്ളവം
കാലം നിരവധി മഹാന്മാരെ കണ്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, ഭരണാധികാരികള്‍, പണ്ഡിതന്മാര്‍, പ്രതിഭാശാലികള്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, മതനേതാക്കള്‍, തത്ത്വചിന്തകന്മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതികവിദഗ്ധര്‍.... മഹാന്മാരുടെ പട്ടിക ഇനിയും നീട്ടാം. അവരില്‍ ചിലര്‍ ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുമുണ്ട്.എന്നാല്‍ മുഹമ്മദ് നബി അവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനായി നിലകൊള്ളുന്നു. അദ്ദേഹത്തിന് സമാനതകളോ ഉദാഹരണങ്ങളോ ഇല്ല. എത്ര വലിയ മഹാന്മാര്‍ക്കും ജീവിതത്തിന്റെ ചില വശങ്ങളില്‍ മാത്രമാണ് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മാനവ ജീവിതത്തിന്റെ മുഴുമേഖലകളിലും സമഗ്രമായ വിപ്ളവം സൃഷ്ടിച്ച ഒരൊറ്റ വ്യക്തിയേ ചരിത്രത്തിലുണ്ടായിട്ടുള്ളൂ. അത് അല്ലാഹുവിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയാണ്.ശീലിച്ചുവന്ന ജീവിത ശൈലിയും പരിചയിച്ചുപോന്ന പാരമ്പര്യങ്ങളും ആചരിച്ചുകൊണ്ടിരിക്കുന്ന ചര്യകളും ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ ദൌര്‍ബല്യമാണ്. അതില്‍നിന്ന് രക്ഷപ്പെടുക ഒട്ടും എളുപ്പമല്ല. ഈ രംഗത്ത് മുഹമ്മദ് നബി വരിച്ച വിജയം വിസ്മയകരമത്രെ. ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ സമൂഹത്തില്‍ അള്ളിപ്പിടിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അദ്ദേഹം അറുതിവരുത്തി. കല്ലുകളുടെയും മരക്കുറ്റികളുടെയും മുമ്പില്‍ തലകുനിച്ചിരുന്ന അവരെ ഏകനായ ദൈവത്തിന്റെ സന്നിധിയില്‍ മാത്രം ശിരസ്സ് നമിക്കുന്നവരാക്കി. തിന്നും കുടിച്ചും ഭോഗിച്ചും മദിച്ചും സുഖിച്ചും ഉല്ലസിച്ചും തീര്‍ക്കാനുള്ളതാണ് ജീവിതമെന്ന് വിശ്വസിച്ചിരുന്ന ഒരു ജനസമൂഹത്തെ മരണാനന്തര ജീവിത വിജയമാണ് യഥാര്‍ഥ വിജയമെന്ന് പഠിപ്പിച്ചു. അരാജക ജീവിതത്തിന് വിരാമമിട്ട് അവരെ ക്രമങ്ങളുടെയും വ്യവസ്ഥകളുടെയും അതിരടയാളങ്ങളില്‍ ഒതുങ്ങിക്കഴിയുന്നവരാക്കി മാറ്റി. ജീവിതത്തിന്റെ മൌലികാവശ്യങ്ങളിലൊന്നായി മദ്യത്തെ എണ്ണിയിരുന്ന അറേബ്യന്‍ ജനതയെ മദ്യമൊഴിച്ച പാത്രംപോലും ഉപയോഗിക്കാത്തവരും മദ്യംവിളമ്പുന്ന സദസ്സ് ബഹിഷ്കരിക്കുന്നവരുമാക്കി മാറ്റി. അശ്ളീലതക്കും നിര്‍ലജ്ജതക്കും ലൈംഗിക അരാജകത്വത്തിനും അടിപ്പെട്ട് വൃത്തിഹീനമായ ജീവിതം നയിച്ചിരുന്ന സമകാലിക സമൂഹത്തെ കര്‍ക്കശമായ സദാചാര നിയമങ്ങള്‍ കൃത്യമായി പാലിച്ച് വിശുദ്ധജീവിതം നയിക്കുന്നവരാക്കി. ദുര്‍ബലനിമിഷത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ തുറന്നുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാന്‍ തിടുക്കം കൂട്ടുമാറ് ആത്മസംസ്കരണവും ശിക്ഷണവും നേടിയവരാക്കിത്തീര്‍ത്തു. കുടുംബകലഹത്തിന്റെയും ഗോത്രമാത്സര്യത്തിന്റെയും ഇടുങ്ങിയ ലോകത്തുനിന്ന് അവരെ മോചിപ്പിച്ച് ഏകലോക വീക്ഷണത്തിന്റെ വക്താക്കളാക്കി. പകയുടെയും പാരുഷ്യത്തിന്റെയും പ്രാകൃതചിന്തക്കുപകരം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വികാരങ്ങള്‍ വളര്‍ത്തിയെടുത്തു. സ്വാര്‍ഥവികാരങ്ങള്‍ക്ക് അറുതി വരുത്തി സാഹോദര്യബോധം ഉത്തേജിപ്പിച്ചു. അക്രമത്തിന്റെയും അനീതിയുടെയും ഇരുണ്ട ലോകത്തുനിന്ന് അവരെ സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചത്തിലേക്കു നയിച്ചു. അടിമകളെയും ഉടമകളെയും മേലാളന്മാരെയും കീഴാളരെയും സൃഷ്ടിച്ചിരുന്ന സാമൂഹിക അസമത്വത്തിന്റെയും ഉച്ചനീചത്വത്തിന്റെയും അവസാനത്തെ അടയാളം പോലും തുടച്ചു നീക്കി. എത്യോപ്യക്കാരനായ ബിലാലും റോമക്കാരനായ സ്വുഹൈബും പേര്‍ഷ്യക്കാരനായ സല്‍മാനും മക്കക്കാരനായ അബൂബക്റും മദീനക്കാരനായ സഅ്ദും ഒരേ സമൂഹത്തിലെ സമന്മാരായ അംഗങ്ങളും തുല്യ പൌരന്മാരുമായി മാറി. ഒരുകാലത്ത് നീഗ്രോ അടിമയും എത്യോപ്യക്കാരനുമായ ബിലാല്‍ ഉന്നതകുലജാതരായ ഖുറൈശികളെക്കാള്‍ മഹിതമായ പദവിയിലെത്തി. പ്രവാചകന്‍ നയിച്ച വിപ്ളവത്തിന്റെ വിജയ പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ടതുപോലും അദ്ദേഹമാണ്. ഇവ്വിധം മുഹമ്മദ് നബി ഇരുപത്തിമൂന്നുവര്‍ഷത്തെ നിരന്തര യത്നത്തിലൂടെ മുഴുജീവിതത്തിലും സമൂലമായ മാറ്റം സംഭവിച്ച ഒരു സമൂഹത്തെ വാര്‍ത്തെടുത്തു. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചു നടന്നിരുന്ന അറബികളെ ലോകത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നവരാക്കി പരിവര്‍ത്തിപ്പിച്ചു. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികരും പരുഷ പ്രകൃതരെ പരമ ദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാ ക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരന്മാരുമാക്കി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തി. സാമൂഹിക അസമത്വവും സാംസ്കാരിക ജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി. തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവുമാക്കി. കിടയറ്റ സംസ്കാര-നാഗരികതകള്‍ക്ക് ജന്മം നല്‍കി. അന്ന് പ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹത്തോളം മാതൃകാപരമായ ഒന്ന് അതിനു മുമ്പോ ശേഷമോ ലോകത്തുണ്ടായിട്ടില്ല. ആ സമൂഹത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് ലോകമെങ്ങുമുള്ള ഇസ്ലാമികസമൂഹം. എന്നാല്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹത്തിന്റെ ജീര്‍ണത ബാധിച്ച തു ടര്‍ച്ചയാണിതെന്ന് പറയേണ്ടി വരും. പ്രവാചകനെ പിന്തുടരുന്നതില്‍ സംഭവിച്ച വീഴ്ചയാണ് അതിന് കാരണം.
നിസ്തുല മാതൃക
മുഹമ്മദ് നബിയുടെ മനസ്സ് നിറയെ സമൂഹത്തോടുള്ള സ്നേഹവാത്സല്യങ്ങളായിരുന്നു. അവര്‍ക്ക് എന്തെങ്കിലും വിപത്തുവരുന്നത് അദ്ദേഹത്തെ അത്യധികം പ്രയാസപ്പെടുത്തി. ജനം സന്മാര്‍ഗം സ്വീകരിക്കാതെ പാപത്തിന്റെ പാഴ്ചേറിലമര്‍ന്ന് നശിക്കുന്നത് സഹിക്കാന്‍ നബിക്കായില്ല. അവരെക്കുറിച്ച ആകുല ചിന്ത അദ്ദേഹത്തെ ആത്മനാശത്തോളമെത്തിച്ചു. അല്ലാഹു അതേക്കുറിച്ച് അദ്ദേഹത്തിന് മുന്നറിയിപ്പു നല്‍കി: "അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്റെ ജീവനൊടുക്കിയേക്കാം.' (ഖുര്‍ആന്‍: 26:3) തന്നെ കഠിനമായി ദ്രോഹിച്ചവര്‍പോലും ദുര്‍മാര്‍ഗികളായി ദുരിതത്തിലകപ്പെടരുതെന്ന് അദ്ദേഹം ആത്മാര്‍ഥമായി അഭിലഷിച്ചു. മക്കയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ അഭയം തേടിയാണ് അദ്ദേഹം ത്വാഇഫിലെത്തിയത്. അവിടത്തുകാര്‍ അഭയം നിഷേധിക്കുക മാത്രമല്ല, കഠിനമായി മര്‍ദിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. എന്നിട്ടും അവരെ ശിക്ഷിക്കാന്‍ പ്രവാചകന്‍ അനുമതി നല്‍കിയില്ല. അവരുടെ രക്ഷക്കായി പ്രാര്‍ഥിക്കുകയാണ് ചെയ്തത്. തന്നെയും അനുയായികളെയും കഠിനമായി പീഡിപ്പിക്കുകയും നാട്ടില്‍നിന്ന് ആട്ടിയോടിക്കുകയും അമ്പെയ്ത് തന്റെ പല്ല് പൊട്ടിക്കുകയും തന്റെ ഉറ്റവരെ കൊന്നൊടുക്കുകയും ചെയ്ത കൊടിയ ശത്രുക്കള്‍ പോലും പട്ടിണികിടക്കുന്നതും പ്രയാസപ്പെടുന്നതും അദ്ദേഹത്തെ അത്യധികം അലോസരപ്പെടുത്തി. ഹിജ്റ അഞ്ചാംവര്‍ഷം മക്കയില്‍ കടുത്ത പട്ടിണി. പണക്കാര്‍ പോലും പ്രയാസപ്പെട്ടു. അന്ന് അവിടെ ഉണ്ടായിരുന്നവരെല്ലാം നബിയുടെ ബദ്ധവൈരികളായിരുന്നു. എന്നിട്ടും നബി മദീനയില്‍നിന്ന് ധാരാളം ധാന്യം ശേഖരിച്ച് അംറുബ്നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. സ്വയം കാരുണ്യത്തിന്റെ നിറകുടമാവുകമാത്രമല്ല, അനുയായികളെ അവ്വിധം വളര്‍ത്തിയെടുക്കാനും അദ്ദേഹം ശ്രമിച്ചു. യമനിലെ യമാമ ഗോത്രക്കാരനായ സുമാമ ഇസ്ലാം സ്വീകരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മക്കക്കാര്‍ നബിയോടുള്ള ശത്രുത ഉപേക്ഷിക്കുന്നതുവരെ അവിടേക്ക് യമനില്‍നിന്ന് ഒരുമണി ധാന്യം പോലും കൊണ്ടുപോകാന്‍ അനുവദിക്കുകയില്ല.' വിവരമറിഞ്ഞ പ്രവാചകന്റെ പ്രതികരണം ഇതായിരുന്നു. 'അരുത് സുമാമ! തന്നെ തള്ളിപ്പറയുന്നവരോടുപോലും ഔദാര്യം കാണിക്കുന്നവനാണ് ദൈവം. നാമും അവന്റെ ഗുണമാണ് ഉള്‍ക്കൊള്ളേണ്ടത്. അതിനാല്‍ ശത്രുക്കളോടും കരുണ കാണിക്കുക.' പ്രതികാരമല്ല, വിട്ടുവീഴ്ചയാണ് വിജയത്തിന് വഴിയൊരുക്കുകയെന്ന് നബിതിരുമേനി പഠിപ്പിച്ചു. തന്നെ വധിക്കാന്‍ വാളൂരിയവന്റെ കഥകഴിക്കാനവസരം ലഭിച്ചിട്ടും മാപ്പുനല്‍കി വിട്ടയച്ചു. ശരീരത്തില്‍ എന്നും ചപ്പുചവറിട്ടുകൊണ്ടിരുന്ന ജൂതപ്പെണ്‍കുട്ടിക്ക് മാപ്പ് നല്‍കുകയും അവള്‍ രോഗബാധിതയായപ്പോള്‍ അനുയായികളോടൊന്നിച്ച് സന്ദര്‍ശിച്ച് രോഗശമനത്തിന് പ്രാര്‍ഥിക്കുകയും ചെയ്തു. വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്നു വഹബിനും അയാളെ അതിനു നിയോഗിച്ച സ്വഫ്വാനുബ്നു ഉമയ്യക്കും മാപ്പേകി വെറുതെ വിട്ടു. ഒടുവില്‍ മക്കാ വിജയവേളയില്‍ തന്റെ മുമ്പില്‍ ബന്ദികളായികൊണ്ടുവരപ്പെട്ട ശത്രുക്കളോടായി പ്രവാചകന്‍ പറഞ്ഞു: 'ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ പോകൂ! നിങ്ങളെല്ലാം സ്വതന്ത്രരാണ്.' മറിച്ചൊരു നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധ്യമാ കുമായിരുന്നില്ല. പ്രകൃത്യാതന്നെ അത്രയേറെ ദയാമയനായിരുന്നു അദ്ദേഹം. പ്രവാചകത്വ ലബ്ധിയുടെ വേളയില്‍ അസ്വസ്ഥനായ നബിതിരുമേനിയെ ആശ്വസിപ്പിച്ചുകൊണ്ട് പ്രിയതമ ഖദീജ പറഞ്ഞ വാക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു: 'അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു. അശരണരെ സഹായിക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു. ഒരു തെറ്റും ചെയ്യുന്നുമില്ല.' മുഹമ്മദ് നബി സദാ നിലയുറപ്പിച്ചത് മര്‍ദിതരുടെയും പീഡിതരുടെയും കൂടെയാണ്. വളരെ പ്രതികൂലമായ സാഹചര്യത്തില്‍ പോലും കരുത്തനായ എതിരാളി അബൂജഹ്ലില്‍നിന്ന് ഇറശ് ഗോത്രത്തിലെ ഇബ്നുല്‍ ഗൌസിന് അയാളുടെ അവകാശം വാങ്ങിക്കൊടുക്കാന്‍ പ്രവാചകനെ പ്രേരിപ്പിച്ചത് ആ വിശാല മനസ്സിന്റെ അതിരുകളില്ലാത്ത ആര്‍ദ്രതയായിരുന്നു. ഒരു ഗ്രാമീണന്‍ സ്വന്തം മകളെ ജീവനോടെ കുഴിച്ചുമൂടിയ കഥ വിവരിച്ചുകേട്ടപ്പോള്‍ കണ്ണീര്‍വാര്‍ത്ത നബി എക്കാലവും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി നിലകൊണ്ടു. യുദ്ധത്തില്‍ ശത്രുക്കളുടെ കുട്ടികള്‍ കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് കരളലിഞ്ഞ പ്രവാചകന്‍ പറഞ്ഞു: 'യുദ്ധത്തിലായാലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും നിരായുധരെയും ആരാധനകളില്‍ മുഴുകിക്കഴിയുന്നവരെയും ദ്രോഹിക്കുകയോ വധിക്കുകയോ അരുത്.' ജന്മനാടായ മക്കവിട്ട് മദീനയിലേക്ക് പലായനം ചെയ്യുമ്പോഴും മക്കയിലെ മര്‍ദകരായ തന്റെ എതിരാളികളോട് അദ്ദേഹം ഉറ്റ സൌഹൃദം നിലനിര്‍ത്തി. അതിനാലാണ് അപ്പോഴും അവര്‍ തങ്ങളുടെ സ്വത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നത്. ഹിജ്റ വേളയില്‍ അതവര്‍ക്ക് തിരിച്ചുകൊടുക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. അതിനായി പിതൃവ്യ പുത്രന്‍ അലിയെ അവിടെ നിര്‍ത്തി. ഇക്കാരണങ്ങളാലാണ് കൊടിയ ശത്രുക്കള്‍ പോലും അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുകയും വ്യക്തിപരമായി കുറ്റപ്പെടുത്താതിരിക്കുകയും ചെയ്തത്. റോമാ ഭരണാധികാരി ഹെരാക്ളിയസ് മുഹമ്മദ് നബിയെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്യാനു പോലും ഒരു കുറ്റവും പറയാനുണ്ടായിരുന്നില്ല. പ്രവാചകന്റെ കാരുണ്യവും സ്നേഹവും ഭൂമിയിലെ ജീവജാലങ്ങളിലേക്കും പരന്നൊഴുകി. തന്റെ അനുയായികള്‍ പക്ഷിക്കു ഞ്ഞിനെ എടുത്തുകൊണ്ടുവന്നപ്പോള്‍ കരഞ്ഞുകൊണ്ടു വട്ടമിട്ടുപറന്ന തള്ളപ്പക്ഷിക്ക് അതിനെ തിരിച്ചുകൊടുക്കാന്‍ കല്‍പിച്ച പ്രവാചകന്‍, അവര്‍ തണുപ്പകറ്റാന്‍ തീകത്തിച്ചപ്പോള്‍ അത് പടര്‍ന്നുപിടിച്ച് ഉറുമ്പുകള്‍ കരിയുമെന്നതിനാല്‍ അത് കെടുത്താന്‍ നിര്‍ദേശിച്ചു. ദാഹിച്ച നായക്ക് വെള്ളം കൊടുക്കുന്നത് പാപമോചനത്തിന് കാരണമാകുമെന്നും പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിടുന്നത് കൊടിയ കുറ്റമാണെന്നും പഠിപ്പിച്ച നബിതിരുമേനി കരയുന്ന ഒട്ടകത്തിന്റെ കണ്ണുനീര്‍ തുടച്ചു കൊണ്ട് അതിന്റെ ഉടമയോടു പറഞ്ഞു: 'ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവെ ഭയപ്പെടുന്നില്ലേ? അല്ലാഹു അതിനെ നമ്മെ ഏല്‍പിച്ചത് നന്നായി സംരക്ഷിക്കാനാണ്. ഒട്ടകത്തെ പരിപാലിച്ചു പോറ്റുന്നവര്‍ക്കേ അതിനെ ഉപയോഗപ്പെടുത്താന്‍ അവകാശമുള്ളൂ.'അനാവശ്യമായി മരത്തിന് കല്ലെറിയരുതെന്നും അതിനുവേദനിക്കുമെന്നും ഓര്‍മിപ്പിച്ച പ്രവാചകന്‍ മക്കാ നഗരത്തോടും ഉഹുദ് മലയോടുമെല്ലാമുള്ള തന്റെ അകംനിറഞ്ഞ സ്നേഹം പ്രകടിപ്പിക്കാന്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ദൈവത്തിന്റെ അന്ത്യദൂതനും സമൂഹത്തിന്റെ നായകനും രാഷ്ട്രത്തിന്റെ ഭരണാധികാരിയുമെല്ലാമായിരുന്നിട്ടും മുഹമ്മദ് നബി ജനങ്ങളുടെ കൂടെ അവരില്‍ ഒരുവനായി ജീവിച്ചു. അദ്ദേഹത്തിന് സ്ഥാന വസ്ത്രങ്ങളോ സിംഹാസനമോ പ്രത്യേക ഇരിപ്പിടമോ ഉണ്ടായിരുന്നില്ല. അപരിചിതര്‍ വന്നാല്‍ തിരിച്ചറിയാത്ത വിധം അനുയായികള്‍ക്കിടയില്‍ അവരോടൊന്നിച്ചാണ് ഇരുന്നിരുന്നത്. താന്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കരുതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. അവരോടൊപ്പം യാത്ര ചെയ്യുകയും കിടങ്ങു കുഴിക്കുന്നതിലും ഭക്ഷണം പാകം ചെയ്യുന്നതിലും പങ്കാളിയാവുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്തിന് അവരില്‍ സമൂലമായ മാറ്റം വരുത്താന്‍ സാധിച്ചത്. സാമൂഹിക പരിവര്‍ത്തനത്തിന് നബി സ്വീകരിച്ച മാര്‍ഗം സൌമ്യതയുടേതായിരുന്നു. അല്ലാഹു അറിയിക്കുന്നു: "അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൌമ്യനായത്. നീ പരുഷ പ്രകൃതനും കഠിന ഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്ന് അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്കു മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പി ക്കുക.'' (ഖുര്‍ആന്‍: 3: 159)ഇങ്ങനെ എക്കാലത്തെയും എവിടത്തെയും ഏതുജനവിഭാഗത്തിനും അനുകരണീയ മഹിതമാതൃകകള്‍ മുഴുജീവിത മേഖലയിലും സമര്‍പ്പിക്കാന്‍ നബിക്കു സാധിച്ചു. മാനവ ചരിത്രത്തിലെ അതുല്യ വ്യക്തിയായി അദ്ദേഹം മാറാനുള്ള കാരണവും അതുതന്നെ.
നിത്യസാന്നിധ്യം
ഖുര്‍ആന്‍ ഇംഗ്ളീഷ്ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യത്തെ മുസ്ലിം മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താളാണ്. അദ്ദേഹം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥനായി മധ്യപൂര്‍വദേശത്ത് താമസിച്ചുവരികയായിരുന്നു. ഒരു ദിവസം വിചിത്രമായ ഒരു സംഭവമുണ്ടായി. പിക്താള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ തൊട്ടുമുമ്പിലെ വീട്ടില്‍നിന്ന് ഒരു ബഹളം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ വീട്ടുടമ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനെ രൂക്ഷമായി ആക്ഷേപിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്യുന്നതാണ് കണ്ടത്. യുവാവ് പകരം എന്തെങ്കിലും പറയുകയോ തിരിച്ചടിക്കുകയോ ചെയ്യുന്നില്ല. ഇതില്‍ അത്ഭുതം തോന്നിയ പിക്താള്‍ ആ ചെറുപ്പക്കാരനെ അടുത്തു വിളിച്ച് കാര്യം അന്വേഷിച്ചു. "ഞാന്‍ അദ്ദേഹത്തോട് അല്‍പം പണം കടം വാങ്ങിയിരുന്നു. നിശ്ചിത അവധിക്ക് തിരിച്ചുനല്‍കാന്‍കഴിഞ്ഞില്ല. അതിനാലാണ് അദ്ദേഹം എന്നെ ശകാരിച്ചതും അടിച്ചതും''- ആ യുവാവ് സംഭവം വിശദീകരിച്ചു. "നിനക്ക് അയാളേക്കാള്‍ ആരോഗ്യമില്ലേ? എന്നിട്ടും എന്തിനാണ് കൈയും കെട്ടി അടികൊള്ളുന്നത്? അങ്ങോട്ടും തിരിച്ചടിച്ചുകൂടേ?'' പിക്താള്‍ ചോദിച്ചു. "കടം വാങ്ങിയാല്‍ നിശ്ചിത അവധിക്ക് തിരിച്ചുനല്‍കണമെന്ന് മുഹമ്മദ് നബി കല്‍പിച്ചിരിക്കുന്നു. കരാര്‍ പാലിക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ കരാര്‍ ലംഘിച്ചിരിക്കുന്നു.അതൊരു തെറ്റ്. എന്നേക്കാള്‍ പ്രായമുള്ള ആളെ അടിച്ച് രണ്ടാമതൊരു തെറ്റും കൂടി ചെയ്യുകയോ? അതൊക്കെയും നബിതിരുമേനി വിലക്കിയ കാര്യമാണ്.''ആ യുവാവിന്റെ ഈ വാക്കുകള്‍ പിക്താളിനെ അത്ഭുതസ്തബ്ധനാക്കി. നൂറ്റാണ്ടുകള്‍ക്കപ്പുറം കടന്നുപോയ മുഹമ്മദ് സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെ ഇത്രയേറെ സ്വാധീനിക്കുകയോ? ഈ ചിന്ത പിക്താളിനെ പ്രവാചകനെപ്പറ്റി പഠിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഇസ്ലാമിനെക്കുറിച്ച് അഗാധമായി പഠിച്ചതും ഇസ്ലാം സ്വീകരിച്ചതും. ലോകമെങ്ങുമുള്ള മുസ്ലിം ജനകോടികളുടെ നിത്യജീവിതത്തില്‍ പ്രവാചകന്‍ ചെലുത്തുന്ന സ്വാധീനം ആരിലും അത്ഭുതമുളവാക്കുംവിധം അത്യഗാധവും ഏറെ വ്യാപകവുമത്രെ. കാലം നിരവധി നേതാക്കളെയും വിപ്ളവകാരികളെയും പണ്ഡിതന്മാരെയും പ്രതിഭാശാലികളെയും കണ്ടിട്ടുണ്ട്. ഗാന്ധിജി, നെഹ്റു, കാറല്‍മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, റസ്സല്‍, ഐന്‍സ്റീന്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇവരെയും ഇവരെപ്പോലുള്ള നൂറുകണക്കിന് നേതാക്കളെയും വിശദമായി പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥങ്ങള്‍ ലോകത്തിലെ വിവിധ ഭാഷകളിലുണ്ട്. എന്നിട്ടും ഗാന്ധിജി ഏതുവശത്തേക്ക് ചെരിഞ്ഞു കിടന്നാണ് ഉറങ്ങിയിരുന്നത്; നെഹ്റു മൂത്രപ്പുരയില്‍ പ്രവേശിക്കുമ്പോള്‍ ഏതു കാലാണ് ആദ്യം എടുത്തുവെച്ചിരുന്നത്; കാറല്‍മാര്‍ക്സ് മുടി ചീകിവെച്ചത് എങ്ങനെയായിരുന്നു; ബര്‍ട്രാന്റ് റസ്സല്‍ വസ്ത്രം ധരിച്ചിരുന്നത് എവ്വിധമായിരുന്നു; ഐന്‍സ്റീന്‍ പല്ലുതേച്ചിരുന്നത് എന്തുകൊണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളൊന്നും ആര്‍ക്കും അറിയുകയില്ല. എന്നാല്‍ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനുശേഷമുള്ള ഇരുപത്തിമൂന്നു വര്‍ഷത്തെ ജീവിതത്തിലെ ഇത്തരം എല്ലാ വിശദാംശങ്ങളും ലഭ്യമാണ്. പതിനായിരക്കണക്കിന് ഹദീസുകളില്‍ അവയെല്ലാം വളരെ സൂക്ഷ്മമായും കണിശമായും സത്യസന്ധമായും രേഖപ്പെട്ടുകിടക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിന് ഗാന്ധിശിഷ്യന്മാരും ഭക്തരുമുണ്ട്. എന്നാല്‍ ഗാന്ധിജി നടന്നതുപോലെ നടക്കണമെന്നോ കിടന്നതുപോലെ കിടക്കണമെന്നോ ഇരുന്നതുപോലെ ഇരിക്കണമെന്നോ സംസാരിച്ചതുപോലെ സംസാരിക്കണമെന്നോ ജീവിച്ചപോലെ ജീവിക്കണമെന്നോ നിഷ്കര്‍ഷ പുലര്‍ത്തുന്ന ആരെയും എവിടെയും കാണാനാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് കമ്യൂണിസ്റുകാരുണ്ടെങ്കിലും കാറല്‍മാര്‍ക്സിനെപ്പോലെ ജീവിക്കാന്‍ തിടുക്കം കാണിക്കുന്ന ആരുമില്ല. യേശുവിന്റെയും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയുമൊക്കെ അനുയായികളുടെ അവസ്ഥയും ഇതുതന്നെ. എന്നാല്‍, ലോകമെങ്ങുമുള്ള മുസ്ലിംകള്‍ക്ക് മുഹമ്മദ് നബി യുമായുള്ള ബന്ധം ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. അതിനു സമാനതകളില്ല. കഴിഞ്ഞ പതിനാലിലേറെ നൂറ്റാണ്ടുകളായി കോടിക്കണക്കിനു വിശ്വാസികള്‍ ജീവിതത്തിലുടനീളം വളരെ കണിശതയോടെയും സൂക്ഷ്മതയോടെയും അനുധാവനം ചെയ്യുന്നത് ആ മഹദ്ജീവിതത്തെയാണ്. നടത്തത്തിലും കിടത്തത്തിലും ഉറക്കത്തിലും ഉണര്‍ച്ചയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും സമീപനത്തിലും സമ്പ്രദായത്തിലും സംസാരത്തിലും ചിന്തയിലും കേള്‍വിയിലും കാഴ്ചയിലും ആരാധനയിലും ആചാരങ്ങളിലും പ്രാര്‍ഥനകളിലും കീര്‍ത്തനങ്ങളിലുമെല്ലാം പ്രവാചകനെ പിന്തുടരാന്‍ അവര്‍ വെമ്പല്‍ കൊള്ളുന്നു. വികാര വിചാരങ്ങളിലും മുഖഭാവങ്ങളിലും തീനിലും കുടിയിലും പല്ലു തേക്കലിലും മലമൂത്രവിസര്‍ജനത്തിലും വരെ പ്രവാചകചര്യ സ്വീകരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നു. വ്യക്തിജീവിതവും വിവാഹവും വിവാഹമോചനവും കുടുംബജീവിതവും സാമൂഹിക ക്രമവും സാമ്പത്തിക ഇടപാടുകളും സാംസ്കാരിക നിലപാടുകളും രാഷ്ട്രീയക്രമവും ഭരണസംവിധാനവുമെല്ലാം നബിതിരുമേനിയുടെ നിര്‍ദേശങ്ങള്‍ക്കനുരൂപമാകാന്‍ കണിശതയോടെ നിഷ്കര്‍ഷിക്കുന്നു. സഹധര്‍മിണിയോടുള്ള സംസാരവും പെരുമാറ്റവും പോലും പ്രവാചക മാതൃകക്കനുസൃതമാകാന്‍ വിശ്വാസികള്‍ അതിയായി ആഗ്രഹിക്കുന്നു. ഇങ്ങനെ മുസ്ലിംകള്‍ മുഴുജീവിത മേഖലകളിലും പ്രവാചകമാതൃകകളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുന്നു. ലോകമെങ്ങുമുള്ള കോടിക്കണക്കിനു വിശ്വാസികളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് മുഹമ്മദ് നബി തിരുമേനിയുടെ അദൃശ്യ സാന്നിധ്യമാണെന്നര്‍ഥം. അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലെ അനുകരിക്കപ്പെടുകയോ പിന്തുടരപ്പെടുകയോ ചെയ്യുന്ന മറ്റൊരു നേതാവിനെ എവിടെയും ആര്‍ക്കും കാണാനാവില്ല.
സര്‍വ്വാതിശായിയായ വേദഗ്രന്ഥം

ഇസ്ലാമിന്റെ ജീവിതവ്യവസ്ഥ

കാരുണ്യം ഇസ്ലാമിന്റെ കാലാവസ്ഥ
കാരുണ്യമാണ് ഇസ്ലാമിന്റെ കാലാവസ്ഥ. മഞ്ഞുപോലെ, ചിലപ്പോള്‍ ശക്തിയായ മഴപോലെ അത് പെയ്തിറങ്ങുന്നു. വിശക്കുന്നവന് അപ്പമായും മര്‍ദിതന് മോചനമായും അനാഥയ്ക്ക് രക്ഷിതാവായും രോഗിക്ക് സാന്ത്വനമായും അത് പ്രത്യക്ഷപ്പെടുന്നു. ദാഹിച്ചുവലയുന്ന നായയുടെ വായിലും വാടിക്കരിയുന്ന പൂച്ചെടിയുടെ വേരിലും അത് കുടിനീരെത്തിക്കുന്നു. കഠിനഹൃദയങ്ങളില്‍ പോലും കനവ് പകര്‍ന്ന് ജീവിതം സ്നേഹാര്‍ദ്രമാക്കുന്നു ഇസ്ലാമിന്റെ കൃപാകാരുണ്യം. ദയാപരനും കരുണാമയനുമെന്നാണ് ദൈവം സ്വയം വിശേഷിപ്പിച്ചത്. വിശുദ്ധഖുര്‍ആനിലെ നൂറ്റിപ്പതിനാല് അധ്യായങ്ങളില്‍ നൂറ്റിപ്പതിമൂന്നും ആരംഭിക്കുന്നത് ദൈവത്തിന്റെ ഈ സവിശേഷത എടുത്തു പറഞ്ഞുകൊണ്ടാണ്. സ്വന്തം സിംഹാസനത്തില്‍ ഉല്ലേഖനം ചെയ്യാന്‍ ദൈവം തെരഞ്ഞെടുത്ത വാക്യമിതാണ്- ‘എന്റെ കാരുണ്യം എന്റെ ക്രോധത്തെ അതിശയിക്കുന്നു.’ തന്റെ കാരുണ്യത്തെച്ചൊല്ലി ഒരിക്കലും നിരാശരാവരുതെന്നാണ് അവന്‍ മനുഷ്യനെ അറിയിച്ചിരിക്കുന്നത്. ദൈവം പ്രവാചകനോട് പറഞ്ഞത് ഇങ്ങനെ: ‘എന്റെ അടിമ ഒരു ചാണ്‍ എന്നോട് അടുത്താല്‍ ഒരു മാറ് ഞാന്‍ അവനോടടുക്കും. അവന്‍ എന്റടുത്തേക്ക് നടന്നു വരുമ്പോള്‍ അവന്റടുത്തേക്ക് ഞാന്‍ ഓടിച്ചെല്ലും.’ രാത്രി മുഴുവന്‍ ദൈവം കാത്തിരിക്കുകയാണത്രെ, രാത്രി പാപം ചെയ്തവര്‍ക്ക് പൊറുത്തുകൊടുക്കാന്‍. പ്രവാചക നിയോഗത്തിന്റെ രഹസ്യവും കാരുണ്യമത്രെ. സ്നേഹം, ദയ, കാരുണ്യം - ഇവയാണ് ഒരു പ്രവാചകന്റെ ചേരുവകള്‍. ജനങ്ങളുടെ വര്‍ത്തമാനത്തിലും ഭാവിയിലും വേപഥു പൂണ്ട് അവരെ സന്മാര്‍ഗത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കാന്‍ കഠിന പ്രയത്നം ചെയ്യുന്നു ദൈവദൂതന്‍. ‘എന്റെ ജനങ്ങളേ,’ എന്ന സ്നേഹമസൃണമായ വിളി പ്രവാചകന്റെ ഹൃദയത്തില്‍ നിന്നാണ് വരുന്നത്. പകല്‍ ജനങ്ങള്‍ക്കുവേണ്ടി അധ്വാനിക്കുകയും രാത്രി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയുംചെയ്യുന്ന മഹാമനസ്കനാണ് പ്രവാചകന്‍. മരുഭൂമിയിലെ നീരും തണലുമായി, കാരുണ്യത്തിന്റെ പ്രകാശഗോപുരമായി മാനവചരിത്രത്തെ യശോധന്യമാക്കി മുഹമ്മദ്നബി. ‘ഭൂമി യിലുള്ളവരോട് കരുണയുള്ളവരാകൂ, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണയുള്ളവനാകു’ മെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഒരാള്‍ തന്റെ സുഹൃത്തിനുവേണ്ടി സേവനത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ദൈവം അവന്റെ സേവനത്തിലേര്‍പ്പെട്ടിരിക്കുകയാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ദരിദ്രന്റെ വിശപ്പ് ദൈവത്തിന്റെ വിശപ്പാണെന്നും എന്നാല്‍ ഊട്ടേണ്ടത് ദൈവത്തെയല്ല വിശക്കുന്ന മനുഷ്യനെയാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. ‘എന്താണ് നിങ്ങളുടെ ധനം?’ എന്ന പ്രവാചകന്റെ ചോദ്യം കേട്ട്, തോട്ടങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും ദൃഷ്ടി പായിച്ച അനുചരന്മാരോട് അതൊ ന്നും നിങ്ങളുടേതല്ലെന്നും എന്താണോ നിങ്ങള്‍ ഇതുവരെ ദാനം ചെയ്തത് അതാണ് നിങ്ങളുടെ ധനമെന്നും പ്രവാചകന്‍ പ്രതിവചിക്കുമ്പോള്‍ ജീവിതം മനോഹരമായ ഒരു കവിതയായിത്തീരുന്നു. ‘ആടിനെ അറുത്തിട്ടു എന്ത് ചെയ്തു’ എന്നു ചോദിച്ചപ്പോള്‍ ‘എല്ലാം അയല്‍വാസികള്‍ക്ക് കൊടുത്തു. തോളെല്ല് മാത്രമേ ഇനി ബാക്കിയുള്ളൂ’ എന്ന് മറുപടി നല്‍കിയ സ്വന്തം വീട്ടുകാരോട്, ‘തോളെല്ല് ഒഴിച്ചുള്ളതെല്ലാം ബാക്കിയുണ്ടെ’ന്ന് പ്രവാചകന്‍ പറയുമ്പോള്‍ ഈ കവിത ജീ വിതാനുഭവമായിത്തീരുന്നു. ജീവിതത്തിന്റെ സായംസന്ധ്യയില്‍ ഇസ്ലാമിന്റെ കാരുണ്യം വൃദ്ധ ജനങ്ങള്‍ക്ക് സാന്ത്വനവുമായെത്തുന്നു. വിശുദ്ധ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനെക്കാള്‍ മഹത്തരമാണ് വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കലെന്നും അവരോട് നീരസംപോലും പ്രകടിപ്പിക്കരുതെന്നും കാരുണ്യത്തിന്റെ ചിറകുകള്‍ അവ ര്‍ക്ക് വിടര്‍ത്തിക്കൊടുക്കണമെന്നും ഇസ്ലാം അനുശാസിക്കുന്നു. വിധവകള്‍ക്കും അനാഥകള്‍ക്കും അഭയാര്‍ഥികള്‍ക്കും ഇസ്ലാമിന്റെ കാരുണ്യം അവകാശപ്പെട്ട അഭയമായിത്തീരുന്നു. അബലകളുടെ ബലവും ശബ്ദമില്ലാത്തവരുടെ ശബ്ദവുമായി ഭൂമിയെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കിത്തീര്‍ക്കു ന്നു ഇസ്ലാം.
2009, ജൂലൈ 16, വ്യാഴാഴ്‌ച
നാം എങ്ങോട്ട് ?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)